കാറ്റ് : പനമറ്റത്ത് വ്യാപകനാശം
Monday 28 April 2025 12:06 AM IST
പനമറ്റം : കനത്തമഴയ്ക്കൊപ്പം ആഞ്ഞുവീശിയ കാറ്റിൽ പനമറ്റം ഹെൽത്ത് സെന്റർ ഭാഗത്ത് വ്യാപകനാശം. ഇന്നലെ വൈകിട്ട് 4 ഓടെ പനമറ്റം - തമ്പലക്കാട് റോഡിലേയ്ക്ക് തേക്ക് ഒടിഞ്ഞു വീണു. ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇലക്ട്രിക് കമ്പികളും പൊട്ടിവീണതോടെ പ്രദേശത്തെ വൈദ്യുതിബന്ധവും നിലച്ചു. പറപ്പിള്ളാത്ത് ചന്ദ്രബാബുവിന്റെ 50 ഇഞ്ച് വണ്ണമുള്ള തേക്കാണ് ഒടിഞ്ഞു വീണത്. പറപ്പിള്ളാത്ത് ഉണ്ണിയുടെ രണ്ട് തേക്ക്, ഒരുപ്ലാവ്, രണ്ട് റബർ എന്നിവയും കടപുഴകി. സമീപത്തെ നിരവധിപ്രുപേടെ കപ്പ , വാഴ കൃഷികൾക്കും നാശം സംഭവിച്ചു. കനത്ത ഇടിമിന്നലുമുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർ ഫോഴ്‌സെത്തിയാണ് മരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്.