ഭക്ഷണവും പോഷണവും പ്രാദേശിക പഠനങ്ങൾ

Monday 28 April 2025 12:16 AM IST
ആഹാരവും പോഷണവുംകണ്ണൂർ ജില്ലയിൽ 50 പ്രാദേശിക പഠനം ആസൂത്രണ യോഗം ഡോ. എസ്.എം സരിൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാവി പ്രവർത്തന പരിപാടികളുടെ ഭാഗമായി ഭക്ഷണവും പോഷണവും സംബന്ധിച്ച് 50 പഠനങ്ങൾ കണ്ണൂർ ജില്ലയിൽ വരുന്നു. ഇത് സംബന്ധിച്ച് ജില്ലാ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകയോഗം പരിപാടികൾ തയ്യാറാക്കി. പഠനം എന്ത് എങ്ങനെ എന്ന വിഷയത്തിൽ ഡോ. എസ്.എം സരിൻ വിഷയം അവതരിപ്പിച്ചു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. ബിജു നെടുവാലൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ. വിനോദ് കുമാർ, സി.പി ഹരീന്ദ്രൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രവർത്തകയോഗത്തിൽ ടി. ഗംഗാധരൻ, പി.വി ദിവാകരൻ, പി.പി ബാബു, എം. ദിവാകരൻ, വി.വി ശ്രീനിവാസൻ, കെ.പി പ്രദീപൻ സംസാരിച്ചു.