കാട്ടാൽ പുസ്തക മേള ഇന്ന് സമാപിക്കും

Monday 28 April 2025 2:29 AM IST

കാട്ടാക്കട: കാട്ടാക്കടയെ കഴിഞ്ഞ 10 ദിവസങ്ങളിലായി ഉത്സവ ലഹരിയിലാക്കിയ കാട്ടാൽ സാംസ്ക്കാരികോത്സവം ഇന്ന് സമാപിക്കും. വേദി രണ്ടിൽ രാവിലെ 10മുതൽ ഫിലിം ഫെസ്റ്റിവൽ. വേദി ഒന്നിൽ വൈകിട്ട് നാലിന് മ്യൂസിക് ബാൻഡ്.വൈകിട്ട് 3.30ന് കുട്ടികളുടെ നാടകം.വൈകിട്ട് 6.30ന് എം.ടി അനുസ്മരണം.വൈകിട്ട് 6ന് സമാപന സമ്മേളനവും ടി.പത്മനാഭന് കാട്ടാൽ പുരസ്ക്കാര സമർപ്പണവും.ഐ.ബി.സതീഷ്.എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ വച്ച് കാട്ടാക്കട ദിവാകരൻ അവാർഡ് കിളിയൂർ അജിത്തും കാട്ടാക്കട പ്രേംകുമാർ അവാർഡ് കാട്ടാക്കട വിജയനും ഏറ്റുവാങ്ങും. ജി.സ്റ്റീഫൻ.എം.എൽ.എ,ഐ.സാജു,കാട്ടാക്കട മുരുകൻ,എം.എസ്.സുഹാസ്,ഫൈസൽഖാൻ,ജിജി ജോസഫ്,എ.സുരേഷ് കുമാർ,ജി.മണികണ്ഠൻ, ജെ.ബീജു,കെ.ഗിരി എന്നിവർ സംസാരിക്കും. രാത്രി 8ന് മ്യൂസിക്ക് ബാൻഡ്.10ന് ശിങ്കാരിമേളം.