ബഹുജന കൂട്ടായ്മ
Monday 28 April 2025 2:20 AM IST
ആലപ്പുഴ: ലഹരിക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു ) മാരാരിക്കുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ണഞ്ചേരി ജംഗ്ഷനിൽ നടത്തിയ ബഹുജന കൂട്ടായ്മ ജില്ലാ സെക്രട്ടറി ആർ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.പി. ചിദംബരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഡി.വേണു സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മറ്റിയംഗം ടി.പ്രസാദ്, എ.ഐ.വൈ.എഫ് മാരാരിക്കുളം മണ്ഡലം സെക്രട്ടറി ബി.ഷംനാഥ്, എന്നിവർ പ്രസംഗിച്ചു. കെ.സുരേന്ദ്രൻനന്ദി പറഞ്ഞു.