സൗജന്യ പി.എഫ്.ടി ടെസ്റ്റ് ഇന്ന്

Monday 28 April 2025 2:24 AM IST

അമ്പലപ്പുഴ: വണ്ടാനം വി.വൺ റസിഡന്റ്സ് അസോസിയേഷന്റെയും, ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കലിന്റെയും, എസ്.ടി എം ക്ലിനിക്കൽ ലാബോറട്ടിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ പി.എഫ്.ടി ടെസ്റ്റും, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും ബ്ലഡ് ഗ്രൂപ്പ് നിർണയവും പ്രതിഭകളെ ആദരിക്കലും 2ഇന്ന് രാവിലെ 9 ന് വി.എ.ബഷീർ വാണിയം പറമ്പിലിന്റെ വസതിയിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരീസ് ഉദ്ഘാടനം ചെയ്യും.കെ.പി.ചന്ദ്രശേഖരൻ അദ്ധ്യക്ഷനാകും. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടായി ചാർജെടുത്ത ഡോ.ഹരികുമാറിനെ ചടങ്ങിൽ ആദരിക്കും .ഡോ. സിനു ശങ്കർ പ്രതിഭകളെ ആദരിക്കും.എ.സീന, വി.എ.ബഷീർ തുടങ്ങിയവർ സംസാരിക്കും.