കൂട്ട നടത്തവും സമ്മേളനവും
Monday 28 April 2025 2:24 AM IST
ചേർത്തല:സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള( സവാക്) ചേർത്തല മേഖല കമ്മിറ്റി ലഹരി വിരുദ്ധ സന്ദേശ കൂട്ട നടത്തവും സമ്മേളനവും സംഘടിപ്പിച്ചു.ചേർത്തല നഗരസഭ കാര്യാലയത്തിന് മുന്നിൽ നിന്നും ആരംഭിച്ച ലഹരിവിരുദ്ധ സന്ദേശ നടത്തം ജില്ലാ സെക്രട്ടറി പി.നളിനപ്രഭ ഫ്ളാഗ് ഓഫ് ചെയ്തു.തുടർന്ന് നടന്ന ലഹരി വിരുദ്ധ സന്ദേശ സമ്മേളനം ആലപ്പി ഋഷികേശ്,ഉദ്ഘാടനം ചെയ്തു.ചേർത്തല മേഖല കമ്മറ്റി പ്രസിഡന്റ് ഷാജി മഞ്ജരി അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.എസ്.ദീപ്തി ലഹരി വിരുദ്ധ സന്ദേശം നൽകി.വിൻസന്റ്,ലീന പുതിയാട്ട്,ഗീതാ ഉണ്ണികൃഷ്ണൻ,പി.വി.സുരേഷ് ബാബു,സോമശേഖരപ്പണിക്കർ,വിജയൻ എരമല്ലൂർ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി സുനിജ ലക്ഷ്മി സ്വാഗതവും, ട്രഷറർ സുലോചന നന്ദിയും പറഞ്ഞു.