ലയൺസ് സ്വപ്നഭവനം : വീടിന് തറക്കല്ലിട്ടു

Monday 28 April 2025 2:24 AM IST

മുഹമ്മ: ലയൺസ് ക്ലബ് ഓഫ് മുഹമ്മയുടെ ആഭിമുഖ്യത്തിൽ ലയൺ ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318സി കൊചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്വപ്നഭവനം പദ്ധതി പ്രകാരം നിർമ്മിച്ചു നൽകുന്ന വീടിന് തറക്കല്ലിട്ടു. മുഹമ്മ പഞ്ചായത്ത് അഞ്ചാം വാർഡ് കായിപ്പുറം ആരോലിക്കൽ സുനി ദീപുമോന് വേണ്ടിയാണ് വീട് വെച്ച് നൽകുന്നത്. ലയൺസ് ഇന്റർനാഷണൽ ഫൗണ്ടേഷൻ ഏരിയ ലീഡർ അഡ്വ. വി.അമർനാഥ് കല്ലിടീൽ നിർവഹിച്ചു. റീജിയൺ ചെയർമാൻ എബ്രഹാം. പി. ജെ, സോൺ ചെയർമാൻ അഡ്വ. ടി. സജി, ക്ലബ് പ്രസിഡന്റ് ടി. കെ. രഞ്ജൻ, സെക്രട്ടറി കെ. വി. കുഞ്ഞിക്കണ്ണൻ ട്രഷറർ സുധീർ. പി, ക്ലബ്ബ് മുൻ പ്രസിഡന്റ് എസ്. നവാസ്, വൈസ് പ്രസിഡന്റുമാരായ എസ്. ഗണേഷ് കുമാർ, ടി. എസ്. രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.