കെ.ജി മാരാർ അനുസ്മരണം
Monday 28 April 2025 2:24 AM IST
ചെന്നിത്തല: പൊതുപ്രവർത്തകർക്ക് എന്നും മാതൃകയാണ് കെ.ജി.മാരാരുടെ ജീവിതമെന്ന് മുതിർന്ന ബി.ജെ.പി പ്രവർത്തകനായ ചെന്നിത്തല സദാശിവൻപിള്ള പറഞ്ഞു ബി.ജെ.പി മാന്നാർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ.ജി മാരാർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാന്നാർ മണ്ഡലം ഉപാദ്ധ്യക്ഷൻ ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ വി.ബിനുരാജ്, ശ്രീജ പത്മകുമാർ, രാജേഷ് ഗ്രാമം, ഹരി മണ്ണാരേത്ത്, രാജീവ് ഗ്രാമം, ഗോപൻ ഇരമത്തൂർ, പുഷ്പഹരികുമാർ, ശാന്തിനി ബാലകൃഷ്ണൻ, എം.എൻ സഹദേവൻ എന്നിവർ പ്രസംഗിച്ചു.