മേശയും കസേരയും നൽകി
Monday 28 April 2025 1:28 AM IST
മുഹമ്മ: ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള മത്സ്യത്തൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കൾക്ക് ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മേശയും കസേരയും വിതരണം ചെയ്തു. 6000 രൂപ വിലയുള്ള 10 മേശയും കസേരയുമാണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ.ടി. റെജി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ നസീമ , പഞ്ചായത്ത് സെക്രട്ടറി മഹീധരൻ, ജീവനക്കാരൻ വിജേഷ് , ഫിഷറീസ് ഓഫീസർ ലീനാ ടെന്നിസ് എന്നിവർ സംസാരിച്ചു.