കവിയരങ്ങും പുസ്തക പ്രകാശനവും
Monday 28 April 2025 12:25 AM IST
ആറ്റിങ്ങൽ: മലയാളശാല സാഹിത്യസാംസ്‌കാരികവേദി കവിയരങ്ങും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു. ആറ്റിങ്ങൽ ജയശ്രീ എഴുതിയ സ്വനം എന്ന കവിതാസമാഹാരം നോവലിസ്റ്റ് ഡോ.റെജി.ഡി.നായർ കരവാരം രാമചന്ദ്രന് നൽകി പ്രകാശം ചെയ്തു. മലയാളശാല പ്രസിഡന്റ് സുരേഷ് കൊളാഷ് അദ്ധ്യക്ഷനായി. വർക്കല ഗോപാലകൃഷ്ണൻ,പകൽക്കുറി വിശ്വൻ,വിജയൻ പാലാഴി,സുഭാഷ്ബാബു,ഗ്രീഷ്മാരാജ്,ഡോ.ജഗദീഷ് രാമൻ,ബിനു വേലായുധൻ എന്നിവർ പങ്കെടുത്തു. കവിയരങ്ങിൽ ദീപക് പ്രഭാകരന്‍ അദ്ധ്യക്ഷനായി. ശ്രീകണ്ഠൻ കല്ലമ്പലം,ആറ്റിങ്ങൽ ശശി,എം.ടി.വിശ്വതിലകൻ,അയിലം വസന്തകുമാരി,ഷീന പുല്ലുതോട്ടം,അനിത ശ്രീധരൻ,ശിവദാസ് എന്നിവർ പങ്കെടുത്തു.