നെല്ല് സംഭരണം : കൃഷിമന്ത്രിയുടെ ഓഫീസിൽ പ്രതിഷേധം

Monday 28 April 2025 12:43 AM IST

ഇന്ന് സി.പി.ഐ ഓഫീസിൽ ചർച്ച

ആലപ്പുഴ : ആഴ്ചകളായിട്ടും സംഭരിക്കാതെ കിടക്കുന്ന നെല്ല് അടിയന്തരമായി സംഭരിക്കുക, ഉപ്പുവെള്ളം, ഉഷ്ണ തരംഗം, വേനൽമഴ എന്നിവ മൂലമുള്ള വിളനാശ നഷ്ടപരിഹാരം നൽകുക, സംഭരിച്ച നെല്ലിന്റെ വില ഉടൻ നൽകുക തുടങ്ങിയ ആവശ്യളുന്നയിച്ച് സംയുക്ത പാടശേഖര സമിതി ഭാരവാഹികളും നെൽകർഷക സംരക്ഷണ സമിതി സംസ്ഥാന നേതാക്കളും കൃഷിമന്ത്രി പി.പ്രസാദിന്റെ ചേർത്തലയിൽ ഒഫീസിൽ നിവേദനവുമായെത്തി പ്രതിഷേധിച്ചു. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ആലപ്പുഴ സി.പി.ഐ ഓഫീസിൽ വച്ച് ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കാമെന്ന് ഫോൺ മുഖേന ഉറപ്പു നൽകിയ ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. വിവിധ പാടശേഖര ഭാരവാഹികളായ വി.എസ്.ഹരിലാൽ, തങ്കച്ചൻ, ആർ.അനിൽ , രമണൻ കരുവേലിപ്പാടം, സുനിൽകുമാർ പി.കന്നിട്ടപ്പാടം, അനിൽകുമാർ പി.ആർ, സി.സുനിൽ കനിട്ട, എൻ.കെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ്, ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന്, വർക്കിംഗ് പ്രസിഡൻറ് പി.ആർ.സതീശൻ, വൈസ് പ്രസിഡന്റുമാരായ ലാലിച്ചൻ പള്ളിവാതുക്കൽ, വേലായുധൻ നായർ, മാത്യൂ തോമസ്, അജയൻ, മോഹനൻ, അനീഷ് തകഴി, സുനു പി.ജോർജ്, ഗണേഷ് ബാബു, അഷറഫ് തുടങ്ങിയവർ നേതൃത്വം നൽകി.