രണ്ട് പീഡനക്കേസുകളിൽ പ്രതികൾ പിടിയിൽ
തിരുവനന്തപുരം: വ്യത്യസ്ത പീഡനക്കേസുകളിലായി രണ്ടുപേരെ തമ്പാനൂർ പൊലീസ് ഇന്നലെ അറസ്റ്റുചെയ്‌തു.
പാറശാല മരിയാപുരം സ്വദേശിയായ പെൺകുട്ടിയെ വ്യാജ വിവാഹ ആലോചനയിലൂടെ വലയിൽ വീഴ്‌ത്തി പീഡിപ്പിച്ച കേസിൽ പൂന്തുറ പുത്തൻകര സ്വദേശി അബുൾ ഷിബുവാണ് (50) പിടിയിലായത്.
ഓട്ടോഡ്രൈവറായ ഇയാൾ വിവാഹ ബ്രോക്കറാണെന്ന വ്യാജേന പെൺകുട്ടിയുടെ മാതാവുമായി സൗഹൃദത്തിലാവുകയായിരുന്നു. ഗൾഫിൽ നിന്നുള്ള വിവാഹാലോചനയാണെന്ന് പറഞ്ഞുവിശ്വസിപ്പിച്ച പ്രതി മറ്റൊരു ഫോൺ വഴി പെൺകുട്ടിയുമായി സൗഹൃദത്തിലായി. തുടർന്ന് പ്രതിശ്രുതവരനായി ചമഞ്ഞ് പെൺകുട്ടിയെ തമ്പാനൂരിലെ ലോഡ്‌ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
ആലപ്പുഴ രാമങ്കരി സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിൽ മുട്ടത്തറ മാണിക്യവിളാകം ടിസി46/1640ൽ അൻസാറാണ് (22) പിടിയിലായത്. 2023ലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. യുവതിയെ തമ്പാനൂരിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച ഇയാൾ പരാതിയെ തുടർന്ന് ഒളിവിലായിരുന്നു.