അപാകതകൾ പരിഹരിക്കണമെന്ന്

Monday 28 April 2025 12:39 AM IST

കയ്പമംഗലം: കയ്പമംഗലത്തെ കുടിവെള്ള വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് സി.പി.ഐ കയ്പമംഗലം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ക്ഷേമോദയം സ്‌കൂളിൽ നടന്ന പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.കെ.കുട്ടൻ പതാക ഉയർത്തി. കെ.വി. പ്രദീപ് കുമാർ, അജിത് കൃഷ്ണൻ, ദിവ്യ അനീഷ് എന്നിവർ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

സോമൻ കോതങ്ങത്ത്, ടി.മുരളീധരൻ, പി.എ.അഹമ്മദ്, ടി.കെ.സുധീഷ്, കെ.എസ്.ജയ, ടി.പി. രഘുനാഥ്, അഡ്വ. എ.ഡി.സുദർശനൻ, വി.എ.കൊച്ചു മൊയ്തീൻ, ടി.എൻ. തിലകൻ, എം.ഡി. സുരേഷ് എന്നിവർ സംസാരിച്ചു. ഇ.ആർ.ജോഷി സെക്രട്ടറിയും, പി.കെ. റഹിം അസിസ്റ്റന്റ് സെക്രട്ടറിയുമായുള്ള 13 അംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു.