ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി

Monday 28 April 2025 12:40 AM IST

തൃശൂർ: ബാർ അസോസിയേഷൻ സംഘടിപ്പിക്കുന്ന അഖില കേരള ഇന്റർ ബാർ ക്രിക്കറ്റ് ടൂർണമെന്റിന് കേരള വർമ്മ കോളേജ് ഗ്രൗണ്ടിൽ തുടക്കം. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് പി.എം.മനോജ്, ജസ്റ്റിസ് കെ.വി.ജയകുമാർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഐ.എം. വിജയൻ മുഖ്യാത്ഥിതിയായി. ബാർ അസോസിയേഷൻ പ്രസിഡന്റ് എം.വി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കേരളാ ജൂഡിഷ്യൽസ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജില്ലാ ജഡ്ജ് ടി.മധുസൂധനൻ, ഫാമിലി കോടതി ജഡ്ജ് ടി.പി.അനിൽ, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ: ബൈജു ജോസഫ്, അഡ്വ: സത്യജിത്ത്, അഡ്വ: ജെനീഷ് ജോസ്,അഡ്വ: റോബ്‌സൺ പോൾ, അഡ്വ: ഷാജി.ജെ.കോടങ്കണ്ടത്ത് എന്നിവർ പ്രസംഗിച്ചു. മേയ് 3 വരെയാണ് മത്സരങ്ങൾ നടക്കുന്നത്.