സംഗീത നാടക അക്കാഡമി വാർഷികം
Monday 28 April 2025 12:41 AM IST
തൃശൂർ: കേരള സംഗീത നാടക അക്കാഡമിയുടെ 67-ാം വാർഷികം കൂടിയാട്ടം ആചാര്യൻ വേണുജി ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് ഡോ. ജി. ഗംഗാധരൻ നായർ പുരസ്കാരം കെ. അലിയാറിന് അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി സമ്മാനിച്ചു. ഡോ. ജി. ഗംഗാധരൻ നായർ എഴുതി കേരള സംഗീത നാടക അക്കാഡമി പ്രസിദ്ധീകരിച്ച 'മലയാളനാടകം: ഗ്രന്ഥപാഠവും രംഗപാഠവും' പുസ്തകം കേരള ലളിതകലാ അക്കാഡമി സെക്രട്ടറി എബി എൻ. ജോസഫ് പ്രകാശനം ചെയ്തു. ഇ.ടി. വർഗീസ് പുസ്തകം ഏറ്റുവാങ്ങി. ധർമവീർ ഭാരതി രചിച്ച്, എ. അരവിന്ദാക്ഷൻ വിവർത്തനം ചെയ്ത് അക്കാഡമി പ്രസിദ്ധീകരിച്ച 'അന്ധയുഗം' എന്ന പുസ്തകവും എബി എൻ. ജോസഫ് പ്രകാശനം ചെയ്തു. വി.ഡി. പ്രേംപ്രസാദ് ഏറ്റുവാങ്ങി. മട്ടന്നൂർ ശങ്കരൻകുട്ടി അദ്ധ്യക്ഷനായി. പി.ആർ. പുഷ്പവതി, കാഞ്ചന ജി. നായർ, കരിവെള്ളൂർ മുരളി, സഹീർ അലി എന്നിവർ പങ്കെടുത്തു.