പാക് പൗരന്മാരുടെ പട്ടിക കൈമാറി; ഡൽഹിയിൽ 5000, യു.പിയിൽ 1800

Monday 28 April 2025 12:55 AM IST

ന്യൂഡൽഹി: ഡൽഹിയിൽ മാത്രം 5000ലധികം പാക് സ്വദേശികളുണ്ടെന്ന് ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) കണ്ടെത്തി. മജ്നു കി ടില മേഖലയിൽ മാത്രം 900 പേരുണ്ട്. പട്ടിക ഡൽഹി പൊലീസിന് കൈമാറി. ഉത്തർപ്രദേശിൽ സന്ദർശക വിസയിൽ ഉൾപ്പെടെ 1800ൽപ്പരം പാക് പൗരന്മാരുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരെ പാകിസ്ഥാനിലേക്ക് തിരിച്ചയയ്ക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.

പാക് പൗരന്മാർ രാജ്യം വിട്ടുപോകാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. സ്വമേധയാ പോകാത്തവരെ കണ്ടെത്തി തിരിച്ചയയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മെഡിക്കൽ വിസയുള്ളവർക്ക് നാളെവരെ സമയമുണ്ട്.

മടങ്ങാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കും. വിസയില്ലാതെ നേപ്പാളിലൂടെ അനധികൃതമായി ചില പാക് പൗരന്മാർ ഉത്തർപ്രദേശിലെത്തിയിട്ടുണ്ട്. ഇവരെ കണ്ടെത്തി തിരിച്ചയയ്ക്കാൻ ആവശ്യമായ നിർദ്ദേശം ജില്ലാ പൊലീസ് മേധാവികൾക്ക് നൽകിയതായി യു.പി ഡി.ജി.പി പ്രശാന്ത് കുമാർ അറിയിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും നടപടികൾ നേരിട്ട് വിലയിരുത്തുന്നുണ്ട്.

അതിർത്തിയിൽ തിരക്ക്

പാകിസ്ഥാനിലേക്ക് മടങ്ങുന്നവരെ യാത്രയാക്കാനും, ഇന്ത്യയിലേക്ക് എത്തുന്നവരെ സ്വീകരിക്കാനും അട്ടാര- വാഗാ അതിർത്തിയിൽ ഇന്നലെ തിരക്കായിരുന്നു. വാഹനങ്ങളുടെ നീണ്ട നിരയും രൂപപ്പെട്ടു. ഉറ്രവരെ വിട്ട് പാകിസ്ഥാനിലേക്ക് പോകുന്നവർ കണ്ണീർ വാർത്തു. ഇരുരാജ്യങ്ങളിലുമായി ബന്ധുക്കളുള്ളവർക്ക് നടപടി ഹൃദയഭേദകമാണെന്ന് പലരും പ്രതികരിച്ചു. ഭീകരാക്രമണങ്ങൾ നടക്കാൻ പാടില്ലെന്നും പഹൽഗാമിൽ നടന്നത് തെറ്രായ കാര്യമാണെെന്നും ചില പാക് പൗരന്മാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ബി.​എ​സ്.​എ​ഫ് ​ജ​വാ​ന്റെ മോ​ച​നം​ ​തേ​ടി​ ​ഭാ​ര്യ

പാ​ക് ​ക​സ്റ്റ​ഡി​യി​ൽ​ ​ക​ഴി​യു​ന്ന​ ​ബി.​എ​സ്.​എ​ഫ് ​ജ​വാ​ൻ​ ​പൂ​ർ​ണ​ ​കു​മാ​ർ​ ​ഷാ​യു​ടെ​ ​(40​)​ ​മോ​ച​നം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ഭാ​ര്യ​ ​ര​ജ​നി​ ​സാ​ഹു​വും​ ​അ​ടു​ത്ത​ ​ബ​ന്ധു​ക്ക​ളും.​ ​പ​ശ്ചി​മ​ബം​ഗാ​ൾ​ ​ഹൂ​ബ്ലീ​ ​സ്വ​ദേ​ശി​യാ​ണ് ​ജ​വാ​ൻ.​ ​ബം​ഗാ​ളി​ൽ​ ​നി​ന്ന് ​കു​ടും​ബം​ ​പ​ഞ്ചാ​ബി​ലെ​ ​പ​ത്താ​ൻ​കോ​ട്ടി​ലേ​ക്ക് ​യാ​ത്ര​ ​തി​രി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ര​ജ​നി​ ​ഗ​ർ​ഭി​ണി​യാ​ണ്.​ ​ഏ​പ്രി​ൽ​ 22​നാ​ണ് ​അ​വ​സാ​ന​മാ​യി​ ​ഫോ​ണി​ൽ​ ​സം​സാ​രി​ച്ച​തെ​ന്ന് ​ര​ജ​നി​ ​പ​റ​ഞ്ഞു.​ ​ഭ​ർ​ത്താ​വ് ​സു​ര​ക്ഷി​ത​നാ​ണോ​യെ​ന്ന് ​ത​നി​ക്ക​റി​യ​ണം.​ ​കൃ​ത്യ​മാ​യ​ ​മ​റു​പ​ടി​ ​അ​ധി​കൃ​ത​രി​ൽ​ ​നി​ന്ന് ​ല​ഭി​ക്കു​ന്നി​ല്ല.​ ​പാ​കി​സ്ഥാ​ന്റെ​ ​ഭാ​ഗ​ത്തു​ ​നി​ന്നു​ ​ഒ​രു​ ​സ്ഥി​രീ​ക​ര​ണ​വും​ ​വ​ന്നി​ട്ടി​ല്ല.​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ഇ​ട​പെ​ട​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ഡ​ൽ​ഹി​ക്ക് ​പോ​കും.​ ​അ​ശ്ര​ദ്ധ​മാ​യി​ ​പാ​ക് ​അ​തി​ർ​ത്തി​ ​ക​ട​ന്ന​തി​നു​ ​പി​ന്നാ​ലെ​യാ​ണ് ​പാ​കി​സ്ഥാ​ൻ​ ​റേ​ഞ്ചേ​ഴ്സ് ​ജ​വാ​നെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നാ​ണ് ​വി​വ​രം.

പി​ന്നി​ൽ​ ​കാ​ശ്‌​മീ​രി​ന്റെ ശ​ത്രു​ക്ക​ൾ​:​ ​മോ​ദി

പ​ഹ​ൽ​ഗാം​ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ​പി​ന്നി​ൽ​ ​രാ​ജ്യ​ത്തി​ന്റെ​യും​ ​ജ​മ്മു​ ​കാ​ശ്‌​മീ​രി​ന്റെ​യും​ ​ശ​ത്രു​ക്ക​ളെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി.​ ​പ്ര​തി​മാ​സ​ ​റേ​ഡി​യോ​ ​പ​രി​പാ​ടി​യാ​യ​ ​'​മ​ൻ​ ​കി​ ​ബാ​ത്തി​ൽ​ ​ആ​ണ് ​പാ​കി​സ്ഥാ​ന്റെ​ ​പേ​ര് ​എ​ടു​ത്തു​പ​റ​യാ​തെ​യു​ള്ള​ ​പ​രാ​മ​ർ​ശം.​ ​ജ​മ്മു​ ​കാ​ശ്‌​മീ​രി​ൽ​ ​സ​മാ​ധാ​നം​ ​തി​രി​ച്ചു​വ​ന്ന​ ​സ​മ​യ​മാ​യി​രു​ന്നു.​ ​സ്‌​കൂ​ളു​ക​ളി​ലും​ ​കോ​ളേ​ജു​ക​ളി​ലും​ ​അ​തി​ന്റെ​ ​ച​ടു​ല​ത​ ​കാ​ണാ​മാ​യി​രു​ന്നു.​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​അ​ഭൂ​ത​പൂ​ർ​വ​മാ​യ​ ​വേ​ഗ​ത​ ​കൈ​വ​രി​ച്ചു.​ ​കാ​ശ്‌​മീ​രി​ലെ​ ​ജ​നാ​ധി​പ​ത്യം​ ​ശ​ക്ത​മാ​യി​ക്കൊ​ണ്ടി​രു​ന്നു.​ ​വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​റെ​ക്കാ​ഡ് ​വ​ർ​ദ്ധ​ന​വു​ണ്ടാ​യി.​ ​ജ​ന​ങ്ങ​ളു​ടെ​ ​വ​രു​മാ​നം​ ​വ​ർ​ദ്ധി​ച്ചു.​ ​യു​വാ​ക്ക​ൾ​ക്കാ​യി​ ​പു​തി​യ​ ​അ​വ​സ​ര​ങ്ങ​ൾ​ ​സൃ​ഷ്‌​ടി​ക്ക​പ്പെ​ട്ടു.​ ​രാ​ജ്യ​ത്തി​ന്റെ,​ ​ജ​മ്മു​ ​കാ​ശ്‌​മീ​രി​ന്റെ​ ​ശ​ത്രു​ക്ക​ൾ​ക്ക് ​അ​ത് ​ഇ​ഷ്‌​ട​പ്പെ​ട്ടി​ല്ല.​ ​ഭീ​ക​ര​രും​ ​അ​വ​രു​ടെ​ ​യ​ജ​മാ​ന​ന്മാ​രും​ ​കാ​ശ്‌​മീ​ർ​ ​വീ​ണ്ടും​ ​ന​ശി​ക്ക​ണ​മെ​ന്ന് ​ആ​ഗ്ര​ഹി​ക്കു​ന്നു.​ ​അ​തു​കൊ​ണ്ടാ​ണ് ​ഇ​ത്ര​യും​ ​വ​ലി​യ​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ന്ന​തെ​ന്നും​ ​മോ​ദി​ ​വ്യ​ക്ത​മാ​ക്കി.

​ ​ഐ​ക്യം​ ​മു​ഖ്യം

ഭീ​ക​ര​ത​യ്‌​ക്കെ​തി​രാ​യ​ ​യു​ദ്ധ​ത്തി​ൽ​ ​ഭാ​ര​ത​ത്തി​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ശ​ക്തി​ ​രാ​ജ്യ​ത്തി​ന്റെ​ ​ഐ​ക്യ​വും​ 140​ ​കോ​ടി​ ​ജ​ന​ങ്ങ​ളു​ടെ​ ​ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​ണ്.​ ​നി​ർ​ണാ​യ​ക​ ​പോ​രാ​ട്ട​ത്തി​ന്റെ​ ​അ​ടി​സ്ഥാ​നം​ ​ഈ​ ​ഐ​ക്യ​മാ​ണ്.​ ​രാ​ജ്യം​ ​നേ​രി​ടു​ന്ന​ ​വെ​ല്ലു​വി​ളി​ ​നേ​രി​ടാ​ൻ​ ​ന​മ്മു​ടെ​ ​ദൃ​ഢ​നി​ശ്ച​യം​ ​ശ​ക്തി​പ്പെ​ടു​ത്ത​ണം.​ ​ഒ​രു​ ​രാ​ഷ്ട്ര​മെ​ന്ന​ ​നി​ല​യി​ൽ​ ​ശ​ക്ത​മാ​യ​ ​ഇ​ച്ഛാ​ശ​ക്തി​ ​പ്ര​ക​ടി​പ്പി​ക്ക​ണം.​ ​ഭീ​ക​ര​ത​യ്‌​ക്കെ​തി​രാ​യ​ ​ഭാ​ര​ത​ത്തി​ന്റെ​ ​പോ​രാ​ട്ട​ത്തി​ൽ​ ​ലോ​കം​ ​മു​ഴു​വ​ൻ​ ​ഭാ​ര​തീ​യ​ർ​ക്കൊ​പ്പം​ ​നി​ല​കൊ​ള്ളു​ക​യാ​ണ്.​ ​എ​ല്ലാ​വ​രും​ ​ശ​ക്ത​മാ​യി​ ​അ​പ​ല​പി​ച്ചു.​ ​ലോ​ക​മെ​മ്പാ​ടും​ ​നി​ന്ന് ​അ​നു​ശോ​ച​ന​ങ്ങ​ൾ​ ​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.​ ​ലോ​ക​നേ​താ​ക്ക​ൾ​ ​വി​ളി​ച്ചു.​ ​ക​ത്തു​ക​ളും​ ​സ​ന്ദേ​ശ​ങ്ങ​ളു​മെ​ത്തു​ന്നു​-​ ​മോ​ദി​ ​വ്യ​ക്ത​മാ​ക്കി.