യു.കെ വിദേശ സെക്രട്ടറിയുമായി ആശയവിനിമയം നടത്തി എസ്. ജയശങ്കർ

Monday 28 April 2025 12:59 AM IST

ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ യു.കെ വിദേശ സെക്രട്ടറി ‌ഡേവിഡ് ലാമിയുമായി ഫോണിൽ ആശയവിനിമയം നടത്തി വിദേശകാര്യമന്ത്രി ഡോ. എസ്.ജയശങ്കർ. ഭീകരാക്രമണം സംബന്ധിച്ചും, ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ചർച്ച ചെയ്‌തുവെന്ന് ജയശങ്കർ വ്യക്തമാക്കി.