ഭീകരന്മാരെത്തിയ വഴി തിരിച്ചറിഞ്ഞു ; വനമേഖലയിലൂടെ നടന്നത് 22 മണിക്കൂർ

Monday 28 April 2025 1:06 AM IST

#വഴികാട്ടിയത് ആദിൽ ഹുസൈൻ തോകർ

ന്യൂഡൽഹി : ബൈസരനിലേക്ക് നാലു ഭീകരരും എത്തിയത് 22 മണിക്കൂർ വനമേഖലയിലൂ‌ടെ നടന്നാണെന്ന് എൻ.ഐ.എ കണ്ടെത്തി. അനന്ത്നാഗ് കോക്കെർനാഗിൽ നിന്ന് വനമേഖലയും ദുർഘടപാതകളും താണ്ടിയാണ് ഭീകരർ എത്തിയത്. കൃത്യമായ ആസൂത്രണം നടന്നു. കാശ്‌മീരിലെ ബിജ്‌ബെഹാര സ്വദേശിയായ ഭീകരൻ ആദിൽ ഹുസൈൻ തോകറാണ് വഴികാട്ടിയായത്. എ.കെ 47, യു.എസ് നിർമ്മിത എം4 തോക്കുകളാണ് ഉപയോഗിച്ചതെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായി. വെടിയുണ്ടകളുടെ അവശിഷ്‌ടങ്ങൾ പരിശോധിച്ചാണ് ഉറപ്പാക്കിയത്. രക്ഷപ്പെട്ട ഭീകരർ വനമേഖലയിൽ ഒളിച്ചിരിക്കുന്നുവെന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തൽ. കൊടുംവനത്തിലും സമീപജില്ലകളിലും നഗരങ്ങളിലും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്.

എൻ.ഐ.എ അന്വേഷണചുമതല ഔപചാരികമായി ഏറ്റെടുത്തു.ഭീകരർക്ക് പ്രാദേശികമായി സഹായം നൽകിയ 15 കാശ്‌മീർ‌ സ്വദേശികളെ എൻ.ഐ.എ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ നിർണായകമായ സഹായം നൽകിയ അഞ്ചു പേരിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. കാശ്മീരിൽ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 200ൽപ്പരം പേരും കസ്റ്റഡിയിലുണ്ട്. ഇവരെയും ചോദ്യം ചെയ്യുകയാണ്. ആക്രമണം പുനരാവിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി ദൃക്‌സാക്ഷികളുടെ മൊഴി ശേഖരിക്കുകയാണ് അന്വേഷണസംഘം. ഒരു കരസേനാ ഓഫീസറുടെ അടക്കം മൊഴി നിർണായകമാകും. സംഭവസമയത്ത് കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയതാണ് കരസേനാ ഉദ്യോഗസ്ഥൻ.

തെളിവായി ദൃശ്യങ്ങൾ

ആക്രമണത്തിനിടെ രണ്ടു നാട്ടുകാരുടെയും ഒരു വിനോദസഞ്ചാരിയുടെയും മൊബൈൽ ഫോണുകൾ ഭീകരർ തട്ടിപറിച്ചു.

അവിടെയുണ്ടായിരുന്ന പ്രാദേശിക ഫോട്ടോഗ്രാഫർ മരത്തിൽ കയറി ദൃശ്യങ്ങൾ റെക്കോഡ് ചെയ്‌തിരുന്നു. ഇത് നിർണായക തെളിവായി അന്വേഷണസംഘം ശേഖരിച്ചു.

കടകളുടെ പിന്നിൽ ഒളിച്ചിരിക്കുകയായിരുന്നു ഭീകരർ. വിനോദസഞ്ചാരികളുടെ തലയ്‌ക്കും നെഞ്ചിനും നേർക്ക് പോയിന്റ് ബ്ലാങ്കിൽ വെടിവച്ചു.

മൂ​ന്ന് ​ഭീ​ക​ര​രു​ടെ​ ​വീ​ടു​കൾ കൂ​ടി​ ​ത​ക​ർ​ത്തു

ജ​മ്മു​ ​കാ​ശ്‌​മീ​രി​ൽ​ ​ഭീ​ക​ര​വി​രു​ദ്ധ​ ​ന​ട​പ​ടി​ക​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​മൂ​ന്ന് ​ഭീ​ക​ര​രു​ടെ​ ​വീ​ടു​ക​ൾ​ ​കൂ​ടി​ ​സ്‌​ഫോ​ട​ക​വ​സ്‌​തു​ക്ക​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​ത​ക​ർ​ത്തു.​ ​ഇ​തോ​ടെ​ 11​ ​ഭീ​ക​ര​രു​ടെ​ ​വീ​ടു​ക​ൾ​ ​ഇ​തു​വ​രെ​ ​നാ​മാ​വ​ശേ​ഷ​മാ​ക്കി.​ ​ഷോ​പി​യാ​നി​ൽ​ ​ദ​ ​റെ​സി​സ്റ്റ​ന്റ് ​ഫ്ര​ണ്ട് ​ഭീ​ക​ര​സം​ഘ​ട​ന​യി​ലെ​ ​അം​ഗ​മാ​യ​ ​അ​ദ്ന​ൻ​ ​ഷാ​ഫി​ ​ദ​റി​ന്റെ​ ​ര​ണ്ടു​നി​ല​ ​വീ​ടും,​പു​ൽ​വാ​മ​യി​ൽ​ ​മ​റ്റൊ​രു​ ​ഭീ​ക​ര​ൻ​ ​അ​മീ​ർ​ ​നാ​സി​റി​ന്റ​യും​ ​ബ​ന്ദി​പോ​ര​യി​ൽ​ ​ജ​മീ​ൽ​ ​അ​ഹ​മ്മ​ദി​ന്റെ​യും​ ​വീ​ടു​ക​ളാ​ണ് ​ത​ക​ർ​ത്ത​ത്.​ 2017​ ​മു​ത​ൽ​ ​പാ​കി​സ്ഥാ​നി​ലാ​ണ് ​ജ​മീ​ൽ​ ​അ​ഹ​മ്മ​ദ്.

കു​പ്‌​വാ​ര​യി​ൽ​ ​സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നെ​ ​വെ​ടി​വ​ച്ചു​ ​കൊ​ന്നു

ജ​മ്മു​ ​കാ​ശ്‌​മീ​രി​ലെ​ ​കു​പ്‌​വാ​ര​യി​ൽ​ ​സാ​മൂ​ഹി​ക​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​ഗു​ലാം​ ​റ​സൂ​ൽ​ ​മാ​ഗ്രെ​യെ​ ​(45​)​വെ​ടി​വ​ച്ചു​ ​കൊ​ന്നു.​ ​വീ​ട്ടി​ൽ​ ​ക​യ​റി​ ​വെ​ടി​യു​തി​ർ​ത്ത​ത് ​ഭീ​ക​ര​രെ​ന്നാ​ണ് ​പ്രാ​ഥ​മി​ക​ ​നി​ഗ​മ​നം.​ ​ശ​നി​യാ​ഴ്ച​ ​അ​ർ​ദ്ധ​രാ​ത്രി​യോ​ടെ​ ​കു​പ്‌​വാ​ര​യി​ലെ​ ​ക​ൻ​ഡി​ ​ഖാ​സി​ലു​ള്ള​ ​വീ​ട്ടി​ലേ​ക്ക് ​അ​തി​ക്ര​മി​ച്ച് ​ക​യ​റി​ ​കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​ ​വ​യ​റി​ലും​ ​ഇ​ട​തു​ ​കൈ​യി​ലും​ ​വെ​ടി​യേ​റ്റ​ ​ഗു​ലാ​മി​നെ​ ​ഉ​ട​ൻ​ ​കു​പ്‌​വാ​ര​യി​ലെ​ ​ഹ​ന്ദ്വാ​ര​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചെ​ങ്കി​ലും​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.​ ​ആ​ക്ര​ണ​ത്തി​നു​ ​പി​ന്നി​ലെ​ ​കാ​ര​ണം​ ​വ്യ​ക്ത​മ​ല്ല.​ ​സം​ഭ​വ​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചെ​ന്നും​ ​സ്ഥ​ല​ത്ത് ​സേ​ന​യെ​ ​വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.

പ​ഹ​ൽ​ഗാം​ ​ആ​ക്ര​മ​ണ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഭീ​ക​ര​ർ​ക്കെ​തി​രെ​ ​സൈ​ന്യം​ ​ന​ട​പ​ടി​ ​ശ​ക്ത​മാ​ക്കി​യ​തി​ന് ​പി​ന്നാ​ലെ​യാ​ണി​ത്.​ ​ഇ​തി​നി​ടെ​ ​കു​പ്‌​വാ​ര​യി​ൽ​ ​സു​ര​ക്ഷാ​ ​സേ​ന​ ​ഭീ​ക​ര​രു​ടെ​ ​ഒ​ളി​ത്താ​വ​ളം​ ​ത​ക​ർ​ത്തു.​ ​ഇ​വി​ടെ​ ​നി​ന്ന് ​വ​ൻ​ ​ആ​യു​ധ​ശേ​ഖ​ര​വും​ ​വെ​ടി​ക്കോ​പ്പു​ക​ളും​ ​പി​ടി​ച്ചെ​ടു​ത്തു.​ ​മു​ഷ്‌​താ​ഖാ​ബാ​ദ് ​മ​ച്ചി​ലി​ലെ​ ​സെ​ഡോ​രി​ ​നാ​ല​യി​ലെ​ ​വ​ന​പ്ര​ദേ​ശ​ത്ത് ​സു​ര​ക്ഷാ​സേ​ന​ ​ന​ട​ത്തി​യ​ ​തി​ര​ച്ചി​ലി​ലാ​ണ് ​ഭീ​ക​ര​രു​ടെ​ ​ഒ​ളി​ത്താ​വ​ളം​ ​ക​ണ്ടെ​ത്തി​ ​ത​ക​ർ​ത്ത​ത്.​ ​അ​ഞ്ച് ​എ.​കെ​ 47​ ​തോ​ക്കു​ക​ൾ,​ 660​ ​റൗ​ണ്ട് ​എ.​കെ​ 47​ ​വെ​ടി​യു​ണ്ട​ക​ൾ,​​​ ​കൈ​ത്തോ​ക്ക്,​ ​കൈ​ത്തോ​ക്കി​നു​ള്ള​ ​വെ​ടി​യു​ണ്ട​ക​ൾ,​ 50​ ​റൗ​ണ്ട് ​എം​ 4​ ​വെ​ടി​യു​ണ്ട​ക​ൾ​ ​എ​ന്നി​വ​യു​ൾ​പ്പെ​ടെ​ ​പി​ടി​ച്ചെ​ടു​ത്തെ​ന്ന് ​സേ​നാ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​റ​ഞ്ഞു.