കാനഡയിൽ ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി: 11 മരണം

Monday 28 April 2025 7:10 AM IST

ഒട്ടാവ: കാനഡയിൽ ആൾക്കൂട്ടത്തിനിടെയിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ 11 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം,ശനിയാഴ്ച രാത്രി 8ന് (ഇന്ത്യൻ സമയം ഇന്നലെ രാവിലെ 8.30) വാൻകൂവറിൽ ഫിലിപ്പീൻസ് വംശജരുടെ ലാപു ലാപു ദിനാഘോഷത്തിനിടെയായിരുന്നു സംഭവം. 30കാരനായ കാർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. അപകടത്തിന് ഭീകരവാദ സ്വഭാവമില്ലെന്ന് പൊലീസ് അറിയിച്ചു. കാനഡയിൽ ഇന്ന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം.