കോട്ടയത്ത് വീട്ടമ്മ മരിച്ച നിലയിൽ, ശരീരമാസകലം രക്തം; ഭർത്താവ് കസ്റ്റഡിയിൽ
Monday 28 April 2025 11:26 AM IST
കോട്ടയം: യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ചങ്ങനാശേരിയിലാണ് സംഭവം. മോസ്‌കോ സ്വദേശി മല്ലിക (38) ആണ് മരിച്ചത്. മരണത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് മല്ലികയുടെ ഭർത്താവ് അനീഷിനെ (42) കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ ആംബുലൻസ് ഡ്രൈവറാണ് പൊലീസിനെ വിവരമറിയിച്ചത്. മല്ലികയുടെ ശരീരമാസകലം രക്തമുണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.