ബാബ വാംഗ പഹൽഗാം ഭീകരാക്രമണം മുൻകൂട്ടി കണ്ടിരുന്നോ? ചർച്ചയായി പ്രവചനം
ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ കാര്യങ്ങൾ പ്രവചിച്ചയാളാണ് ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗ. രണ്ടാം ലോകമഹായുദ്ധം, ചെർണോബിൽ ദുരന്തം, ഡയാന രാജകുമാരിയുടെയും സാർ ബോറിസ് മൂന്നാമന്റെയും മരണ തീയതി, റഷ്യൻ അന്തർവാഹിനി കർസ്‌ക് മുങ്ങിയത്, കിഴക്കൻ ബൾഗേറിയയിലുണ്ടായി ഭൂകമ്പം, യുഎസിലെ സെപ്തംബർ 11 ആക്രമണം, 2004ലെ സുനാമി എന്നീ സംഭവങ്ങളൊക്കെ ബാബ വാംഗ പ്രവചിച്ചതായി പറയപ്പെടുന്നു.
26 പേരുടെ ജീവനെടുത്ത പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ വീണ്ടും ബാബ വാംഗയുടെ പ്രവചനങ്ങൾ ചർച്ചയാകുകയാണ്. ഭീകരതയേയും ആഗോള യുദ്ധത്തെയും കുറിച്ചുള്ള വാംഗയുടെ പ്രവചനങ്ങളാണ് ഈയവസരത്തിൽ ശ്രദ്ധിക്കപ്പെടുന്നത്.
2043 ആകുമ്പോഴേക്കും ഇസ്ലാമിക മേധാവിത്വം ഉയർന്നുവരുമെന്നതാണ് അവരുടെ പ്രവചനങ്ങളിലൊന്ന്. കൂടാതെ, 2025 ൽ വലിയ രീതിയിൽ ആഗോള പ്രക്ഷുബ്ധത ഉണ്ടാകുമെന്നും യൂറോപ്പിൽ വലിയ യുദ്ധങ്ങൾ ഉണ്ടാകുമെന്നും വാംഗ പ്രവചിച്ചിരുന്നു. പഹൽഗാമിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ ഇവരുടെ പ്രവചനം പോലെയാണ് നടക്കുന്നതെന്നാണ് പറയപ്പെടുന്നത്.
ആരാണ് ബാബ വാംഗ?
വാംഗെലിയ പാണ്ഡെവ ഗുഷ്‌ട്ടെറോവ എന്നാണ് ബാബ വാംഗയുടെ യഥാർത്ഥ പേര്. 1911 ജനുവരി 31ന് ആണ് ജനനം. ദാരിദ്ര്യമടക്കമുള്ള പ്രയാസങ്ങൾ നേരിട്ടാണ് വളർന്നത്. പന്ത്രണ്ടാം വയസിൽ ചുഴലിക്കാറ്റിൽ കാഴ്ചശക്തി പൂർണമായും നഷ്ടമായി. കാഴ്ച പോയതിന് ശേഷമാണ് അവർക്ക് ഭാവി പ്രവചിക്കാനുള്ള അത്ഭുത സിദ്ധി ലഭിച്ചതെന്നാണ് കരുതപ്പെടുന്നത്.
വിപ്ലവകാരി എന്ന് മുദ്രകുത്തി ബാബ വാംഗയുടെ അച്ഛനെ അധികൃതർ ജയിലിലടച്ചിരുന്നു. കുട്ടിക്കാലത്ത് തന്നെ അമ്മയേയും നഷ്ടമായി. ഇതോടെ ബന്ധുവീടുകളിൽ മാറി മാറിത്താമസിച്ചു. പിന്നീട് ബൾഗേരിയൻ സൈനികനെ വിവാഹം കഴിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് വാംഗ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ബൾഗേറിയൻ രാജാവ് അടക്കം അവരെ കാണാനെത്തിയിരുന്നുവെന്ന് പറയപ്പെടുന്നു. 1996ലാണ് ബാബ വാംഗ അന്തരിച്ചത്.
വാംഗയുടെ മരണശേഷം അവരുടെ പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ട്രെൻഡായി. ഇതെങ്ങനെ സംഭവിച്ചുവെന്ന് പലർക്കും അത്ഭുതമായി. പല സന്ദർഭങ്ങളിലുള്ള അവരുടെ പ്രവചനങ്ങൾ ജോലിക്കാർ എഴുതി സൂക്ഷിച്ചിരുന്നെന്നാണ് പറയപ്പെടുന്നത്.
ഭാവി പ്രവചനങ്ങൾ
- 2025ൽ ഭൂമിയുടെ അവസാനത്തിന് തുടക്കമാവും. 5079ൽ ഭൂമിയിൽ മനുഷ്യരാശി പൂർണമായും തുടച്ചുനീക്കപ്പെടും.
- 2025ൽ യൂറോപ്പിൽ വലിയ സംഘർഷങ്ങൾ ഉടലെടുക്കും. ഇത് യൂറോപ്പിലെ ജനസംഖ്യ വലിയ രീതിയിൽ കുറയുന്നതിന് കാരണമാവും.
- 2043ഓടെ യൂറോപ്പ് മുസ്ളീം ഭരണത്തിന് കീഴിലാവും.
- 2076ൽ ആഗോളതലത്തിൽ കമ്മ്യൂണിസ്റ്റ് ഭരണം തിരികെ വരും.
- പ്രകൃതി ദുരന്തത്തിലൂടെയായിരിക്കും ഭൂമി അവസാനിക്കുക.
ബാബ വാംഗയുടെ പ്രവചനങ്ങളിൽ ചിലത് തർക്കമില്ലാത്തവയാണ്. എന്നാൽ മറ്റുചിലത് വളച്ചൊടിക്കലാണെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. പ്രത്യേകിച്ച് തീവ്രവാദം പോലുള്ള സന്ദർഭങ്ങളിൽ. 2088ൽ കാത്തിരിക്കുന്നത്
2088ൽ മനുഷ്യന്റെ വാർദ്ധക്യ പ്രക്രിയയെ വേഗത്തിലാക്കുകയും, ആയുസ് ഗണ്യമായി കുറയ്ക്കുകയും, ഭാവി തലമുറകളുടെ നിലനിൽപ്പിന് അപകടമുണ്ടാക്കുകയും ചെയ്യുന്ന ഒരു നിഗൂഢ പകർച്ചവ്യാധി ഉണ്ടായേക്കാമെന്നും ബാബ വാംഗ പ്രവചിച്ചതായി റിപ്പോർട്ടുകളുണ്ട്.