ആംബുലൻസ് ഡ്രൈവർ, തെറാപ്പിസ്റ്റ് തസ്തികയിൽ ഒഴിവ്
Tuesday 29 April 2025 12:43 AM IST
ഇടുക്കി: പാറേമാവ് ജില്ലാ ആയുർവേദ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർ, തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ആംബുലൻസ് ഡ്രൈവർ, തെറാപ്പിസ്റ്റ് എന്നീ തസ്തികയിലേക്കുള്ള ഇന്റർവ്യൂ 30 ന് രാവിലെ 10 ന് നടക്കും. പരമാവധി 179 ദിവസത്തേക്കാണ് നിയമനം. നേരത്തെ കുക്ക് (സ്ത്രീ) തസ്തികയിലേക്ക് ഇന്റർവ്യൂ നടത്തുന്നതിന് തീരുമാനിച്ചിരുന്നെങ്കിലും അനിശ്ചിത കാലത്തേക്ക് മാറ്റി വച്ചിരിക്കുന്നതായി ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862232420ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.: 04862 233030.