വർണക്കൂടാരം
Tuesday 29 April 2025 1:01 AM IST
കല്ലമ്പലം: മാതൃകാ പ്രീ പ്രൈമറി എൽ.പി.എസുകൾക്കുള്ള വർണക്കൂടാര നിർമ്മാണ പദ്ധതിയുടെ ഭാഗമായി ചത്താൻപാറ പറക്കുളം ഗവ.എൽ.പി സ്കൂളിന് അനുവദിച്ച പത്തുലക്ഷം രൂപയുടെ നിർമ്മാണങ്ങളുടെ ഉദ്ഘാടനം ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു. കരവാരം പഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് മനോജ,വാർഡ് മെമ്പർ ദീപ പങ്കജാക്ഷൻ,പി.ടി.എ ഭാരവാഹി മിഥുന കുറുപ്പ്,നവാസ്,അഡ്വ.എം.മുഹ്സിൻ എന്നിവർ പങ്കെടുത്തു.