കാൻസർ നിർണയ ക്യാമ്പ്

Monday 28 April 2025 7:10 PM IST

മുടപുരം :പെരുമാതുറ തണലും തിരുവനന്തപുരം ആർ.സി.സിയും സംയോജിതമായി പെരുമാതുറ എൽ.പി. സ്കൂളിൽ സൗജന്യ കാൻസർ നിർണയ ക്യാമ്പ് നടത്തി.അഴൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ,എൽ.പി സ്കൂൾ എച്ച് .എം.ലതാകുമാരി,ഫെഡറൽ ബാങ്ക് മാനേജർ അനുശ്രീ എന്നിവർ സംസാരിച്ചു.ആർ.ആർ.സിയിലെ ഡോ.ജിജിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.