ഹരിത കർമ്മ സേനാ കൺവെൻഷൻ
Tuesday 29 April 2025 1:07 AM IST
മുടപുരം: ജില്ലാ ഹരിത കർമ്മ സേനാ യൂണിയൻ (സി.ഐ.ടി.യു) മംഗലാപുരം ഏരിയാതല യൂണിയൻ രൂപീകരണ കൺവെൻഷനും അംഗത്വ വിതരണവും യൂണിയൻ ജില്ലാ പ്രസിഡന്റ് അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഴൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ കമ്മറ്റി സെക്രട്ടറിമാരായ രഘുനാഥൻ നായർ,സജിത്ത്,ജനപ്രതിനിധികളായ അനിതകുമാരി,മുരളി,സി.സുര,യൂണിയൻ നേതാക്കളായ ബി.ലില്ലി,അഞ്ചു എന്നിവർ സംസാരിച്ചു. ടി.ആർ.അനിൽ (പ്രസിഡന്റ്),സുനിത.എസ് (സെക്രട്ടറി),ബീന (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.