'പൂമൊട്ടുകൾ' പ്രകാശനം ചെയ്തു
Tuesday 29 April 2025 1:11 AM IST
കല്ലമ്പലം: പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാല അംഗമായ കൃഷ്ണ ഉഷയുടെ 'പൂമൊട്ടുകൾ' എന്ന കവിതാ സമാഹാരത്തിന്റെ രണ്ടാമത് എഡിഷൻ ജയചന്ദ്രൻ പനയറ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാ സുന്ദരേശന് നൽകി പ്രകാശനം ചെയ്തു. ഒന്നാം ഓർമ്മ ദിനത്തിൽ കൃഷ്ണയുടെ ഭവനത്തിൽ നടന്ന ചടങ്ങിൽ പുസ്തകം കൈമാറി.പേരേറ്റിൽ ബി.പി.എം. മോഡൽ സ്കൂളിൽ കൃഷ്ണ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഗ്രന്ഥശാലയുടെ സഹകരണത്തോടെ പൂമൊട്ടുകളുടെ ആദ്യ എഡിഷൻ 2012 ൽ പ്രസിദ്ധീകരിച്ചത്.