മഹാത്മാഗാന്ധി കുടുംബസംഗമം

Tuesday 29 April 2025 1:25 AM IST

കിളിമാനൂർ: കോൺഗ്രസ് അടയമൺ മണ്ഡലം കമ്മിറ്റിയുടെ കീഴിൽ ചെറുനാരകംകോട് ആറാം വാർഡിന്റെ മഹാത്മാഗാന്ധി കുടുംബസംഗമം സംഘടിപ്പിച്ചു. വാർഡ് പ്രസിഡന്റ് വിജയ് .എസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ എൻ.സുദർശൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറിഎൻ.ആർ. ജോഷി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി നിർവാഹക സമിതി അംഗം എം.കെ.ഗംഗാധര തിലകൻ,വാർഡ് മെമ്പർ ചെറുനാരകം കോട് ജോണി,മണ്ഡലം പ്രസിഡന്റ് എ.ആർ. ഷമീം,അഖിൽ എ.പി,അനസ് ചെറുനാരകംകോട് എന്നിവർ സംസാരിച്ചു.