ലഹരിമുക്ത കേരളത്തിനായി അണിചേരണം

Monday 28 April 2025 9:02 PM IST

കാഞ്ഞങ്ങാട് : ലഹരി,​മയക്കുമരുന്ന് മുക്ത കേരളത്തിനായി അണിചേരണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ 41ാം ജില്ലാ സമ്മേളനം ജീവനക്കാരോട് അഭ്യർത്ഥിച്ചു.ലഹരിമുക്ത കേരളം യാഥാർത്ഥ്യമാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഴുവൻ ജീവനക്കാരും മുന്നിട്ടിറങ്ങണമെന്നും സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരായ പോരാട്ടങ്ങൾക്കൊപ്പം അണിചേരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സുഹൃദ് സമ്മേളനം സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. പി.കെ.വിനോദ് അദ്ധ്യക്ഷത വഹിച്ചു. ടി.പ്രകാശൻ, കെ.വി.രാഘവൻ, ബി.രാധാകൃഷ്ണ , പി.കെ.രതീഷ് , പി.രഘുനാഥ്, ടി.വി.ശ്രീകാന്ത്, രാജീവൻ ഉദിനൂർ, ഇ.പി.സുരേഷ് കുമാർ, കെ.വി.കൃഷ്ണൻ , ജലജ, എ.സുധാകരൻ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി.ദാമോദരൻ സ്വാഗതവും, ജോയിന്റ് സെക്രട്ടറി എ.വേണുഗോപാലൻ നന്ദിയും പറഞ്ഞു.