കെ 7 സോക്കർ ഫൈനൽ ഇന്ന്‌

Monday 28 April 2025 9:03 PM IST

കാഞ്ഞങ്ങാട്: ലഹരിയാവാം കളിയിടങ്ങളോട് എന്ന സന്ദേശവുമായി ഡി.വൈ.എഫ്‌.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ കെ.സെവൻ സോക്കർ എസ്.എഫ്.എ അംഗീകൃത അഖിലേന്ത്യ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനൽ പോരാട്ടം ഇന്ന് രാത്രി 8ന് നടക്കും. മുൻ ചാമ്പ്യന്മാരായ അരയാൽ ബ്രദേഴ്സ് അതിഞ്ഞാലും സ്‌പോർട്ടിംഗ് ഇമാറത്ത് മൂന്നാം മൈലും തമ്മിലാണ് ഫൈനൽ..രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ബ്രദേഴ്സ് ബാബാ നഗറിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മൂന്നാംമൈൽ സ്‌പോർട്ടിംഗ് ഇമ്മാറത്ത് ഫൈനലിലേക്ക് എത്തിയത്. വിശിഷ്ടാതിഥികളായ ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡന്റ് കെ.വി.കുഞ്ഞിരാമൻ, കെ.എം.എ പ്രസിഡന്റ് പി.കെ. ഫൈസൽ, എൻ.പ്രിയേഷ്, എം.സേതു , ഡോ.എ.ആർ.ആര്യ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.