ഉത്തര മേഖല ചെസ്സ് ടൂർണ്ണമെന്റ്
പയ്യന്നൂർ:കണ്ടോത്ത് ചെസ്സ് കുടുംബവും കണ്ണൂർ ചെസ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച 12 -ാമത് ഉത്തര മേഖല ചെസ്സ് ടൂർണമെന്റ് കണ്ടോത്ത് കുറുമ്പ ഓഡിറ്റോറിയത്തിൽ സമാപിച്ചു.അഞ്ച് വയസ്സുകാരി അതിഥി നമ്പ്യാർ മുതൽ 84 വയസ്സുള്ള എ.വി.നാരായണൻ അടക്കം ഇരുന്നൂറിലധികം താരങ്ങൾ പങ്കെടുത്ത മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ലക്ഷിത്. ബി.സാലിയൻ ഒന്നാം സ്ഥാനവും ഡോ.പി ജയകൃഷ്ണൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അണ്ടർ 7 വിഭാഗത്തിൽ അഷ്വിക്കും അണ്ടർ 9 വിഭാഗത്തിൽ പ്രകൃതിയും അണ്ടർ 11 വിഭാഗത്തിൽ ശ്രീ ദർശ് സുശീലും അണ്ടർ 15 വിഭാഗത്തിൽ അതുൽ കൃഷ്ണയും വിജയികളായി.ടി.ഐ.മധുസുദനൻ എം.എൽ.എ ട്രോഫികളും കാഷ് അവാർഡും വിതരണം ചെയ്തു. കെ.പി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ കെ.യു.രാധാകൃഷ്ണൻ , ചെസ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി സുഗുണേഷ് ബാബു സംസാരിച്ചു. വി.ശിവസ്വാമി സ്വാഗതവും കെ.സൗമ്യ നന്ദിയും പറഞ്ഞു.