യാത്രയയപ്പും സ്വീകരണവും സംഘടിപ്പിച്ചു
കണ്ണൂർ: സർവീസിൽ നിന്നും വിരമിക്കുന്ന അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.ടി ധ്രുവന് കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ വച്ചു നടന്ന യാത്രയയപ്പ് പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്നാകുമാരി ഉദ്ഘാടനം ചെയ്തു. പുതിയ ജീവനക്കാർക്കുള്ള മെമ്പർഷിപ്പ് വിതരണം ജനറൽ സെക്രട്ടറി കെ.സന്തോഷ്‌കുമാർ നിർവഹിച്ചു. ജില്ല സെക്രട്ടറി കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. അസി എക്‌സൈസ് കമ്മീഷണർമാരായ പി.സജിത്കുമാർ , സതീഷ്‌കുമാർ, സംസ്ഥാന കൗൺസിലർമാരായ വി.വി.ഷാജി, നെൽസൺ ടി.തോമസ്, മുൻ ജില്ല സെക്രട്ടറി കെ.രാജീവൻ. സൊസൈറ്റി സെക്രട്ടറി കെ.പി.മധുസൂദനൻ, സംഘടന വൈസ്. പ്രസിഡന്റ് ജെസ്‌ന ജോസഫ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ.എ പ്രനിൽ കുമാർ സ്വാഗതവും ട്രഷറർ എൻ.രജിത് കുമാർ നന്ദിയും പറഞ്ഞു