ലഹരിക്കടത്തുകാരൻ കരുതൽ തടങ്കലിൽ

Tuesday 29 April 2025 1:52 AM IST

ചാരുംമൂട്: ല​ഹ​രി മാ​ഫി​യ​ക്കെ​തി​രേയുള്ള നടപടിയുടെ ഭാഗമായി നൂ​റ​നാ​ട് പു​തു​പ്പ​ള​ളി​ക്കു​ന്നം, ഖാൻ​മൻ​സിൽ വീ​ട്ടിൽ ഷൈ​ജു ഖാൻ എ​ന്നു വി​ളി​ക്കു​ന്ന ഖാനെ (42) കരുതൽ തടങ്കലിലാക്കി. ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം സെൻ​ട്രൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി.

. 2020 മു​തൽ നൂ​റ​നാ​ട് പോ​ലീ​സ്, നൂ​റ​നാ​ട് എ​ക്‌സൈ​സ്, ആ​ല​പ്പു​ഴ എ​ക്‌സൈ​സ് എൻ​ഫോ​ഴ്സ്‌മെന്റ് എ​ന്നി​വി​ട​ങ്ങ​ളിൽ ര​ജി​സ്റ്റർ ചെ​യ്ത 9 ക​ഞ്ചാ​വ് കേ​സു​ക​ളിൽ പ്ര​തി​യാ​ണ് ഷൈ​ജു ഖാൻ.