ഷൈൻ ടോം ചാക്കോയെ ലഹരിവിമോചന കേന്ദ്രത്തിലേക്ക് മാറ്റി

Tuesday 29 April 2025 2:27 AM IST

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവു കേസുമായി ബന്ധപ്പെട്ട് എക്സൈസ് ചോദ്യംചെയ്യാൻ വിളിച്ചു വരുത്തിയ നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യലിനൊടുവിൽ എക്സൈസ് ലഹരി വിമോചന കേന്ദ്രത്തിലേക്ക് മാറ്റി. ഷൈനിന്റെയും കുടുംബാംഗങ്ങളുടെ അഭ്യർത്ഥന മാനിച്ച് തൊടുപുഴയിലെ വിമുക്തി സെന്ററിലേക്കാണ് ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം എക്സൈസ് വാഹനത്തിൽ കൊണ്ടുപോയത്.