ജിന്റോയെ ഇന്ന് ചോദ്യം ചെയ്യും

Tuesday 29 April 2025 2:27 AM IST

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ റിയാലിറ്റി ഷോ താരം ജിന്റോ , സിനിമ നിർമ്മാതാവിന്റെ സഹായി ജോഷി എന്നിവരെ ഇന്ന് ചോദ്യം ചെയ്യും. സിനിമാ താരങ്ങളായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തതിന്റെ തുടർച്ചയായാണ് ചോദ്യം ചെയ്യൽ.