മെഴുകുതിരി ജ്വാല സംഘടിപ്പിച്ചു
Tuesday 29 April 2025 1:31 AM IST
അമ്പലപ്പുഴ:പഹൽഗാം ഭീകരാക്രമണത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ച് അമ്പലപ്പുഴ നോർത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളഞ്ഞവഴി എസ്. എൻ. കവലയിൽ മെഴുകുതിരി ജ്വാല സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഉണ്ണി കൊല്ലംപറമ്പിൽ അദ്ധ്യക്ഷനായി .പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി യു. എം. കബീർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആർ. വി .ഇടവന, നിസാർ വെള്ളാപ്പള്ളി, നവാസ് പതിനഞ്ചിൽ, കോയ,അനസ് തുമ്പുങ്കൽ,എസ്.റിയാസ്,ജലീൽ, ജലധരൻ, രവി ചിറതല,ശശിധരൻ എന്നിവർ നേതൃത്വം നൽകി . കഞ്ഞിപ്പാടത്ത് നടന്ന ജ്വാലയിൽ ബ്ലോക്ക് സെക്രട്ടറി ടി. ജി. ഗോപൻ സത്യപ്രത്യിജ്ഞ ചൊല്ലിക്കൊടുത്തു.