ഗ്രാമസഞ്ചാരം പര്യടനം

Tuesday 29 April 2025 2:31 AM IST

ആലപ്പുഴ: എം.എസ്.എഫ് ജില്ലാ കമ്മിറ്റി ഗ്രാമ സഞ്ചാരം പര്യടനം സംഘടിപ്പിച്ചു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഉവൈസ് ഫൈസി പതിയാങ്കരയ്ക്ക് പതാക കൈമാറി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം നസീർ ഉദ്ഘാടനം ചെയ്തു. ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ.എ.എ.റസാഖ്, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.അൽത്താഫ് സുബൈർ, മുസ്ലിം ലീഗ് അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് എ.എം നൗഫൽ, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷിബി കാസിം, എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ബാസിത്ത്, ഹരിത സംസ്ഥാന കൺവീനർ അഡ്വ ഫിദ അഷ്റഫ്, എം.എസ്.എഫ് ജില്ലാ ട്രഷറർ സജ്ജാദ് സിറാജ് ജില്ലാ ഭാരവാഹികളായ ഷെഫീക്ക് മണ്ണഞ്ചേരി, സിറാജ് ചിയാംവെളി, മുഹമ്മദ് സ്വാലിഹ്, ആമിർ അമ്പലപ്പുഴ, റിഫാസ് സിദ്ദീഖ്, സായിദ് സാബു എന്നിവർ പങ്കെടുത്തു