കാപ്പ സംബന്ധിച്ച് സിമ്പോസിയം 

Tuesday 29 April 2025 3:35 AM IST

ആലപ്പുഴ: കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (കാപ്പ) സംബന്ധിച്ച് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി സിമ്പോസിയം സംഘടിപ്പിച്ചു. കാപ്പ അഡ്വൈസറി ബോർഡ് ചെയർമാൻ ജസ്റ്റിസ് പി.ബൈദ് ഉദ്ഘാടനം ചെയ്തു. കളക്ടർ അലക്‌സ് വർഗീസ് അദ്ധ്യക്ഷനായി. കാപ്പ അഡ്വൈസറി ബോർഡംഗങ്ങളായ മുഹമ്മദ് വസീം, അഡ്വ. പി.എൻ.സുകുമാരൻ എന്നിവർ സംശയങ്ങൾക്ക് മറുപടി നൽകി. ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ, എ.ഡി.എം ആശ സി.എബ്രഹാം, സബ് കളക്ടർ സമീർ കിഷൻ, ചേർത്തല അസി.പൊലീസ് സൂപ്രണ്ട് ഹരീഷ് ജെയിൻ, ചെങ്ങന്നൂർ ആർ.ഡി.ഒ ടി.ഐ. വിജയസേനൻ തുടങ്ങിയവർ പങ്കെടുത്തു.