വയോജന സംഗമം സംഘടിപ്പിച്ചു

Tuesday 29 April 2025 2:35 AM IST

അമ്പലപ്പുഴ: കരുമാടി പടഹാരം ടാഗോർ കലാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു. ടാഗോർ കലാ കേന്ദ്രം പ്രസിഡന്റ് കെ.ഉദയഭാനു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ജയശ്രീ വേണുഗോപാൽ, പഞ്ചായത്തംഗം റീനാ മതികുമാർ, അദ്ധ്യാപകൻ വി.ഉണ്ണികൃഷ്ണൻ, അങ്കണവാടി അദ്ധ്യാപിക കൃഷ്ണകുമാരി, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പ്രവർത്തകൻ ടി.സുരേഷ്, പൊതുപ്രവർത്തകരായ വി.ഉത്തമൻ അമ്പലപ്പുഴ, ചമ്പക്കുളം രാധാകൃഷ്ണൻ ,ടാഗോർ കലാ കേന്ദ്രം രക്ഷാധികാരി കരുമാടി മോഹനൻ, സെക്രട്ടറി വി. ശ്യാംകുമാർ, ടാഗോർ ബാല സംഘം പ്രസിഡൻ്റ് യഥിൻ കൃഷ്ണ ,സെക്രട്ടറി എസ്. അഭിനവ് എന്നിവർ സംസാരിച്ചു.