വേനൽത്തുമ്പി കലാജാഥ
Wednesday 30 April 2025 6:35 AM IST
മാന്നാർ: ബാലസംഘം മാന്നാർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വേനൽത്തുമ്പി കലാജാഥാ പര്യടനത്തിന് തുടക്കമായി. എണ്ണയ്ക്കാട് നിന്ന് ആരംഭിച്ച കലാജാഥ സി.പി.ഐ (എം) മാന്നാർ ഏരിയ സെക്രട്ടറി പി.എൻ ശെൽവരാജൻ ഉദ്ഘാടനം ചെയ്തു. സുരേഷ് കലവറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പുഷ്പലതാ മധു, ടി.സുകുമാരി, എൻ.സുധാമണി, കെ.എം സഞ്ജുഖാൻ, ടി.എ ബെന്നിക്കുട്ടി, എൻ.രാജേന്ദ്രൻ, ആർ.സുരേന്ദ്രൻ, മധുസൂദനൻ പി.എസ്, കാർത്തിക് കൃഷ്ണൻ, അരുണിമ.ബി, അഭിഷേക് എസ്.മഹേഷ്, ഷാരോൺ പി.കുര്യൻ, എസ്.ഹരികുമാർ, അജയ് കടമ്പൂർ എന്നിവർ സംസാരിച്ചു. ഉളുന്തി, പ്രായിക്കര, കാരാഴ്മ, കോട്ടമുറി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഒന്നാംദിന പര്യടനം പുത്തുവിളപ്പടിയിൽ സമാപിച്ചു.