ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്
Tuesday 29 April 2025 2:35 AM IST
ആലപ്പുഴ: ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ജില്ലാ വുമൺ സെൽ അഡ്വൈസറി ബോർഡിന്റെ നേതൃത്വത്തിൽ അവലൂക്കുന്ന് വാർഡിൽ 'അഡാർ' (അവയർനെസ് ഓൺ ഡ്രഗ് അബ്യൂസ് ആൻഡ് റിവൈവിംഗ് ടീം) ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി. വടികാട് എൽ.പി സ്കൂളിൽ നടന്ന ക്ലാസ് ആലപ്പുഴ ഡിവൈ.എസ്.പി എം.ആർ.മധുബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ കുടുംബശ്രീ പ്രോഗ്രാം കോർഡിനേറ്റർ മോൾജി റഷീദ് ക്ലാസ് നയിച്ചു. വാർഡ് കൗൺസിലർ ബിജി ശങ്കർ അദ്ധ്യക്ഷയായി. എ.ഡി.എസ് ചെയർപേഴ്സൺ മാജിത സ്വാഗതം പറഞ്ഞു. കുടുംബശ്രീ അംഗങ്ങൾ, റെസിഡൻസ് അസോസിയേഷനുകൾ, അവലൂർമഠം സ്വയം സഹായസംഘം പ്രതിനിധികൾ, വായനശാലാ പ്രതിനിധികൾ, അങ്കണവാടി വർക്കർമാർ , ആശാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.