ക​ള​മ​ശേ​രി​ ​പോ​ളി​ടെ​ക്‌​നി​ക് ​ക​ഞ്ചാ​വ് കേസ്, 4 വിദ്യാർത്ഥികളെ പുറത്താക്കി സ്വഭാവ സർട്ടിഫിക്കറ്റ് നൽകില്ല

Tuesday 29 April 2025 1:47 AM IST

കൊ​ച്ചി​:​ ​ഹോ​സ്റ്റ​ലി​ൽ​ ​ക​ഞ്ചാ​വ് ​ക​ച്ച​വ​ടം​ ​ന​ട​ത്തി​യ​ ​കേ​സി​ൽ​ ​അ​റ​സ്റ്റി​ലാ​യ​ ​ക​ള​മ​ശേ​രി​ ​പോ​ളി​ടെ​ക്‌​നി​ക്കി​ലെ​ ​നാ​ല് ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​കോ​ളേ​ജ് ​പു​റ​ത്താ​ക്കി.​ ​ഇ​വ​ർ​ക്ക് ​സ്വ​ഭാ​വ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​അ​നു​വ​ദി​ക്കി​ല്ല.​ ​അ​ർ​ദ്ധ​രാ​ത്രി​ ​ന​ട​ന്ന​ ​പൊ​ലീ​സ് ​റെ​യ്ഡി​ൽ​ ​ക​ഞ്ചാ​വു​മാ​യി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പി​ടി​യി​ലാ​യ​ ​സം​ഭ​വ​ത്തി​നു​പി​ന്നാ​ലെ​ ​നി​യോ​ഗി​ച്ച​ ​ആ​ഭ്യ​ന്ത​ര​ ​അ​ന്വേ​ഷ​ണ​ ​സ​മി​തി​യു​ടെ​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ക​ടു​ത്ത​ ​തീ​രു​മാ​നം.​ ​ര​ണ്ടാ​ഴ്ച​ ​മു​മ്പാ​ണ് ​റി​പ്പോ​ർ​ട്ട് ​പ്ര​ൻ​സി​പ്പ​ലി​ന് ​കൈ​മാ​റി​യ​ത്. മൂ​ന്നാം​ ​വ​ർ​ഷ​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​യ​ ​കൊ​ല്ലം​ ​കു​ള​ത്തൂ​പ്പു​ഴ​ ​വി​ല്ലു​മ​ല​യി​ൽ​ ​എം.​ ​ആ​കാ​ശ് ​(21,​​​ ​കെ​മി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ്),​ ​കാ​ട്ടു​കോ​യി​ക്ക​ൽ​ ​ആ​ദി​ത്യ​ൻ​ ​കെ.​ ​സു​നി​ൽ​ ​(20,​​​ ​മെ​ക്കാ​നി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ്),​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​തൊ​ടി​യൂ​ർ​ ​പാ​ണം​ത​റ​യി​ൽ​ ​ആ​ർ.​അ​ഭി​രാ​ജ് ​(21,​​​ ​ഓ​ട്ടോ​മൊ​ബൈ​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ്),​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​കെ.​എ​സ്.​ ​പു​ന്ന​ക്കു​ളം​ ​മ​ഠ​ത്തി​ൽ​ ​വീ​ട്ടി​ൽ​ ​ആ​ർ.​എ​സ്.​ ​അ​നു​രാ​ജ് ​(21​)​ ​എ​ന്നി​വ​രെ​യാ​ണ് ​പു​റ​ത്താ​ക്കി​യ​ത്.​ ​ഇ​വ​ർ​ ​സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്നു. കേ​സി​ൽ​ ​പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​ക​ള​ട​ക്കം​ ​എ​ട്ടു​പേ​രെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്നു.​ ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​ ​ഐ​ജു​ ​തോ​മ​സ് ​കൊ​ച്ചി​ ​ഡി.​സി.​പി​ക്ക് ​ന​ൽ​കി​യ​ ​ക​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​മാ​ർ​ച്ച് 13​ന് ​അ​ർ​ദ്ധ​രാ​ത്രി​യി​ലാ​യി​രു​ന്നു​ ​ഹോ​സ്റ്റ​ലി​ൽ​ ​വ്യാ​പ​ക​ ​പ​രി​ശോ​ധ​ന​ ​ന​ട​ന്ന​ത്.​ 2​ ​കി​ലോ​ ​ക​ഞ്ചാ​വ് ​ക​ണ്ടെ​ടു​ത്തു.​ ​ആ​കാ​ശി​ന്റെ​ ​മു​റി​യി​ൽ​ ​നി​ന്ന് 1.9​ ​കി​ലോ​യും​ ​ബാ​ക്കി​ ​ആ​ദി​ത്യ​ൻ,​ ​അ​ഭി​രാ​ജ് ​എ​ന്നി​വ​രു​ടെ​ ​മു​റി​ക​ളി​ൽ​ ​നി​ന്നു​മാ​ണ് ​ക​ണ്ടെ​ടു​ത്ത​ത്.​ ​ഇ​ല​ക്ട്രി​ക്ക് ​ത്രാ​സും​ ​ക​സ്റ്റ​ഡി​യി​ൽ​ ​എ​ടു​ത്തി​രു​ന്നു.

 പരീക്ഷ കഴിഞ്ഞപ്പോൾ പുറത്താക്കൽ

ക​ഞ്ചാ​വ് ​കേ​സി​ലെ​ ​പ്ര​തി​ക​ളെ​ ​പു​റ​ത്താ​ക്കി​യ​ത് ​അ​വ​സാ​ന​വ​ർ​ഷ​ ​പ​രീ​ക്ഷ​ ​പൂ​ർ​ത്തി​യാ​യ​തി​ന് ​ശേ​ഷ​മാ​ണ്.​ ​ജാ​മ്യം​ ​ല​ഭി​ച്ച​ ​പ്ര​തി​ക​ളും​ ​റി​മാ​ൻ​ഡി​ൽ​ ​ക​ഴി​യു​ന്ന​യാ​ളും​ ​പ​രീ​ക്ഷ​ ​എ​ഴു​തി.​ ​കോ​ട​തി​ ​അ​നു​മ​തി​യോ​ടെ​യാ​യി​രു​ന്നു​ ​ഇ​ത്.​ ​പ​രീ​ക്ഷാ​ഫ​ലം​ ​ത​ട​ഞ്ഞു​വ​യ്ക്കു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​നം​ ​പി​ന്നീ​ട് ​ഉ​ണ്ടാ​യേ​ക്കാം.​ ​സ്വ​ഭാ​വ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കി​ട്ടാ​ത്ത​ത് ​തു​ട​ർ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ​തി​രി​ച്ച​ടി​യാ​കും.

 പണപ്പിരവും കച്ചവടവും

പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​ക​ളാ​യ​ ​ആ​ഷി​ഖും​ ​ശാ​ലി​ഖു​മാ​ണ് ​അ​നു​രാ​ജി​ന്റെ​ ​ആ​വ​ശ്യ​പ്ര​കാ​രം​ ​ക​ഞ്ചാ​വ് ​എ​ത്തി​ച്ച​ത്.​ 10,000​ ​രൂ​പ​യ്ക്ക് ​വാ​ങ്ങി​യ​ ​ക​ഞ്ചാ​വ് 16000​ ​രൂ​പ​യ്ക്ക് ​വി​റ്റു.​ ​ ആ​ഷി​ഖും​ ​ശാ​ലി​ഖും​ ​വൈ​കാ​തെ​ ​ആ​ലു​വ​യി​ൽ​ ​നി​ന്ന് ​പി​ടി​യി​ലാ​യി.​ ​പി​ന്നാ​ലെ​ ​ഇ​വ​ർ​ക്ക് ​ക​ഞ്ചാ​വ് ​ന​ൽ​കി​യ​ ​ജ​യ്പൂ​ർ​ ​സ്വ​ദേ​ശി​ക​ളു​മാ​യ​ ​സൊ​ഹൈ​ൽ​ ​ഷേ​ഖും​ ​(25​),​യെ​ഹീ​ന്ത​ ​മ​ണ്ഡ​ലും​ ​(26​)​കു​ടു​ങ്ങി.​ ​പ​ണ​പ്പി​രി​വ് ​ന​ട​ത്തി​യാ​ണ് ​അ​നു​രാ​ജ് ​ഇ​ത്ര​യും​ ​പ​ണം​ ​സ്വ​രു​ക്കൂ​ട്ടി​യ​ത്.

 റിപ്പോർ‌ട്ടിൽ നടപ്പായത്

 ഹോസ്റ്റലിൽ സുരക്ഷ ശക്തമാക്കി

സി.സി.ടിവി ക്യാമറകൾ സ്ഥാപിച്ചു

പൂർവവിദ്യാർത്ഥികളുടെ പ്രവേശനം നിയന്ത്രിച്ചു

രാത്രിയിലുൾപ്പെടെ വാർഡന്റെ സാന്നിദ്ധ്യം

അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നാല് വിദ്യാർത്ഥികളെ പുറത്താക്കിയത്. തെറ്റുചെയ്താൽ ശിക്ഷ ലഭിക്കുമെന്ന തിരിച്ചറിവ് വിദ്യാർത്ഥികൾക്കുണ്ടായി

ഡോ. ഐജു തോമസ്

പ്രൻസിപ്പൽ

കളമശേരി ഗവ. പോളി