തകർക്കാൻ തയ്യാറായി ഇന്ത്യ, പേടിച്ചരണ്ട് പാകിസ്ഥാൻ

Tuesday 29 April 2025 4:17 AM IST

 സഹായിക്കാൻ ചൈന,​ തുർക്കി

 ഇന്ത്യയ്ക്കൊപ്പമെന്ന് ആവർത്തിച്ച് യു.എസ്

ന്യൂഡൽഹി: പഹൽഗാമിലെ ക്രൂരതയ്ക്ക് ഇന്ത്യ പകരംവീട്ടുമെന്ന് ഉറപ്പായതോടെ പേടിച്ചുവിറച്ച് ചൈനയുടെ തണലിൽ അഭയം തേടി പാകിസ്ഥാൻ. ഇന്ത്യൻ ആക്രമണം ഏതുസമയത്തും ഉണ്ടാകുമെന്ന് പാക് പ്രതിരോധമന്ത്രി വിദേശ വാർത്താ ചാനലിനോട് പറയുകയും ചെയ്തു.

അതേസമയം,​ കനത്ത പ്രഹരത്തിന് കളമൊരുക്കാൻ ഡൽഹിയിൽ നിർണായക ചർച്ചകൾ സജീവമാണ്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ രണ്ടുതവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് അവസാനവട്ട തയ്യാറെടുപ്പ് വിവരിച്ചു.

ബ്രഹ്മോസ് മിസൈലുൾപ്പെടെ ഘടിപ്പിച്ച റാഫേൽ,​ സുഖോയ് യുദ്ധവിമാനങ്ങൾ, റഷ്യൻ നിർമ്മിത അത്യാധുനിക ട്രയംഫ് എസ് -400 മിസൈൽ സംവിധാനം, 44 സെക്കൻഡിനകം 12 റോക്കറ്റുകൾ കുതിച്ചുപായുന്ന പിനാക,​ ആകാശ്, പൃഥ്വി മിസൈലുകൾ തുടങ്ങി മാരകായുധങ്ങൾ സജ്ജമാക്കി ഇന്ത്യ നിൽക്കുകയാണ്. ബ്രഹ്‌മോസ് ഘടിപ്പിച്ച നാവികസേന യുദ്ധക്കപ്പലുകൾ അറബിക്കടലിലും റെഡി. എം.ക്യു 9ബി ഡ്രോണുകളുമുണ്ട്.

സഖ്യകക്ഷിയായ തുർക്കിയും പാകിസ്ഥാനെ സഹായിക്കാനുണ്ട്. ഏഴ് സി-130 വിമാനങ്ങൾ തുർക്കിയിൽ നിന്ന് കറാച്ചിയിലും ഇസ്ളാമബാദിലുമിറങ്ങി. ഇവയിൽ ആയുധങ്ങളുണ്ടെന്നാണ് സൂചന. ചൈനയിൽ നിന്ന് ദീർഘദൂര പി.എൽ 15 മിസൈലുകൾ പാകിസ്ഥാന് ലഭിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.

ആയുധം കൈമാറിയിട്ടും,​ ചൈന ഇരട്ടത്താപ്പുമായി രംഗത്തെത്തി. സംഘർഷം തണുപ്പിക്കാൻ നടപടി വേണമെന്നാണ് ആവശ്യം. പഹൽഗാം ഭീകരാക്രമണത്തിൽ നീതിയുക്തമായ അന്വേഷണവും ആവശ്യപ്പെട്ടു.

ഇന്ത്യയ്ക്കൊപ്പമാണ് തങ്ങളെന്നും ഭീകരവാദത്തെ ശക്തമായി അപലപിക്കുന്നെന്നും അമേരിക്ക ഇന്നലെ ആവർത്തിച്ചു. ഇരുരാജ്യങ്ങളും ഉത്തരവാദിത്വത്തോടെ സംസാരിച്ച് പരിഹാരം കാണുന്നതാണ് ഉചിതമെന്നും പറഞ്ഞു.

ബി.എസ്.എഫ് ജവാന്റെ

മോചനം നീളുന്നു

അബദ്ധത്തിൽ അതിർത്തി ലംഘിച്ചതിന് പാക് റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്ത ബി.എസ്.എഫ് കോൺസ്റ്റബിൾ പർണാംകുമാർ ഷായുടെ(40) മോചനം നീളുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഫ്ളാഗ് മീറ്റിംഗുകൾ നടന്നിരുന്നു. സ്ഥിതിഗതികൾ ബി.എസ്.എഫ് മേധാവി ദൽജിത് ചൗധരി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ധരിപ്പിച്ചു.

ഇന്ത്യയുടെ ആക്രമണം ആസന്നമാണ്. ഞങ്ങൾ സേനയെ ശക്തിപ്പെടുത്തുന്നു

- ഖ്വാജ ആസിഫ്, പാക് പ്രതിരോധ മന്ത്രി

നാ​വി​ക​ ​സേ​ന​യ്ക്കും റാ​ഫേ​ൽ​ ​ക​രു​ത്ത്

ക​രാ​ർ​ ​ഒ​പ്പി​ട്ടു​

ന്യൂ​ഡ​ൽ​ഹി​:​ ​നാ​വി​ക​ ​സേ​ന​യ്ക്കാ​യി​ 26​ ​റാ​ഫേ​ൽ​ ​വി​മാ​ന​ങ്ങ​ൾ​ ​വാ​ങ്ങാ​ൻ​ 63,000​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ക​രാ​റി​ൽ​ ​ഇ​ന്ന​ലെ​ ​ഇ​ന്ത്യ​യും​ ​ഫ്രാ​ൻ​സും​ ​ഒ​പ്പി​ട്ടു.​ 22​ ​സിം​ഗി​ൾ​ ​സീ​റ്റ്,​​​ ​നാ​ല് ​ഇ​ര​ട്ട​ ​സീ​റ്റ​ർ​ ​വി​മാ​ന​ങ്ങ​ൾ​ ​അ​ഞ്ചു​ ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​ഇ​ന്ത്യ​യി​ലെ​ത്തും. നാ​വി​ക​ ​സേ​ന​ ​പൈ​ല​റ്റു​മാ​ർ​ക്ക് ​ഫ്രാ​ൻ​സി​ലും​ ​ഇ​ന്ത്യ​യി​ലും​ ​പ​രി​ശീ​ല​നം,​ ​പ​രി​ശീ​ല​ന​ത്തി​നു​ള്ള​ ​സി​മു​ലേ​റ്റ​ർ,​ ​അ​നു​ബ​ന്ധ​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ,​ ​ആ​യു​ധ​ങ്ങ​ൾ,​ ​ലോ​ജി​സ്റ്റി​ക് ​പി​ന്തു​ണ​ ​എ​ന്നി​വ​ ​അ​ട​ക്ക​മാ​ണ് ​ക​രാ​ർ.​ ​വി​മാ​ന​ ​എ​ൻ​ജി​ൻ,​ ​സെ​ൻ​സ​റു​ക​ൾ,​ ​ആ​യു​ധ​ങ്ങ​ൾ​ ​എ​ന്നി​വ​ ​ഇ​ന്ത്യ​യി​ൽ​ ​വി​ക​സി​പ്പി​ക്കാ​നു​ള്ള​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ ​കൈ​മാ​റ്റ​വും​ ​ന​ട​ക്കും.​ ​വ്യോ​മ​സേ​ന​യ്‌​ക്ക് ​നേ​ര​ത്തെ​ ​കൈ​മാ​റി​യ​ 36​ ​വി​മാ​ന​ങ്ങ​ൾ​ക്കു​ള്ള​ ​സ്‌​പെ​യ​ർ​ ​പാ​ർ​ട്സ് ​വി​ത​ര​ണ​വും​ ​ക​രാ​റി​ലു​ണ്ട്.​ ​ഫ്ര​ഞ്ച് ​ക​മ്പ​നി​ ​ഡ​സോ​ ​ഏ​വി​യേ​ഷ​നാ​ണ് ​നി​ർ​മ്മാ​താ​ക്ക​ൾ. ഇ​ന്ന​ലെ​ ​ന്യൂ​ഡ​ൽ​ഹി​ ​നാ​വി​ക​സേ​നാ​ ​ആ​സ്ഥാ​ന​ത്ത് ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​പ്ര​തി​രോ​ധ​ ​മ​ന്ത്രി​ ​രാ​ജ്‌​നാ​ഥ് ​സിം​ഗും​ ​ഫ്രാ​ൻ​സ് ​പ്ര​തി​രോ​ധ​ ​മ​ന്ത്രി​ ​സെ​ബാ​സ്റ്റ്യ​ൻ​ ​ലെ​കോ​ർ​നു​വു​മാ​ണ് ​ക​രാ​റി​ൽ​ ​ഒ​പ്പി​ട്ട​ത്.​ ​