വീട്ടുമുറ്റ പുസ്തക ചർച്ച നടത്തി
Tuesday 29 April 2025 1:36 AM IST
മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന് വരുന്ന വീട്ടുമുറ്റ പുസ്തക ചർച്ചയിൽ 28ാമത് വീട്ടുമുറ്റംഏഴുമുട്ടം തൊട്ടിപ്പറമ്പിൽ ടി.കെ. വിജയന്റെ വസതിയിൽ പി. വത്സലയുടെ നെല്ല് എന്ന നോവൽ ചർച്ച ചെയ്തു. എഴുത്തുകാരൻ അഡ്വ. നീറണാൽ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കരിമണ്ണൂർ പഞ്ചായത്ത് അംഗം ബിജി ജോമോൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ബാബു പള്ളിപ്പാട്ട് പുസ്തക അവതരണം നടത്തി. തൊടുപുഴ ഡയറ്റ് സ്‌കൂൾ അദ്ധ്യാപകൻ ടി.ബി. അജീഷ് കുമാർ, ലൈബ്രറി പ്രസിഡന്റ് കെ.സി സുരേന്ദ്രൻ,ടി.കെ. വിജയൻ എന്നിവർ പ്രസംഗിച്ചു കവയത്രി രമി പി. നായർ സ്വന്തം കവിത അവതരിപ്പിച്ചു എസ്. വൈശാഖൻ, രാജേഷ് എന്നിവർ ഗാനാലാപനം നടത്തി. പി.കെ. സദാനന്ദൻ സ്വാഗതവും പി.ആർ.ബിനേയ് നന്ദിയും പറഞ്ഞു.