വന്യമൃഗ ശല്യം: ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു

Tuesday 29 April 2025 1:42 AM IST

പീരുമേട്: മുറിഞ്ഞപുഴ പൗരസമിതിയുടെ അഭിമുഖ്യത്തിൽഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു, വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിലും വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷിനശിപ്പിക്കുകയും,വളർത്തുമൃഗങ്ങളെയും കൊന്നൊടുക്കുന്ന സാഹചര്യത്തിലും ആണ് മുറിഞ്ഞപുഴയിൽ പൗരസമിതിയുടെ ആഭിമുഖ്യത്തിൽഫോറസ്റ്റ്‌റേഞ്ചർ ഓഫീസിലേക്ക് മാർച്ചും പിക്കറ്റിംഗും സംഘടിപ്പിച്ചത്. പീരുമേട് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ എ.ജെ.തോമസ് ചെയർമാനായ പൗരസമിതി മുറിഞ്ഞപുഴ ജംഗ്ഷനിൽ നിന്നും പ്രകടനമായി വന്നാണ്‌ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചത്. പീരുമേട് പഞ്ചായത്തിലെ മുറിഞ്ഞപുഴ, കുട്ടിക്കാനം,തോട്ടാപുര, കല്ലാറ് തുടങ്ങിയ ജനവാസമേഖലകളിൽ കഴിഞ്ഞ നാളുകളിൽ വന്യജീവികളുടെ ആക്രമണം അതി രൂക്ഷമായി തുടരുകയാണ് ഈ പ്രദേശങ്ങളിൽ ഇറങ്ങുന്ന കാട്ടാനക്കൂട്ടം ഇപ്പോൾ അക്രമാസക്തമാകുന്ന രീതിയിലായിട്ടുണ്ട്,

മുറിഞ്ഞപുഴ പള്ളി വികാരി ഫാദർ മാത്യു പൂച്ചാലി അദ്ധ്യക്ഷനായിരുന്നു,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റ്റി.ജെ. ബിജു സ്വാഗതം പറഞ്ഞു. പീരുമേട് പഞ്ചായത്ത് പ്രസിഡണ്ട് ആർ .ദിനേശൻ ഉപരോധസമരം ഉദ്ഘാടനം ചെയ്തു, സി.പി.എം പീരുമേട് ഏരിയാ സെക്രട്ടറി എസ് .സാബു, പീരുമേട്‌ലോക്കൽ സെക്രട്ടറി വി .എസ് പ്രസന്നൻ, പഞ്ചായത്ത് മെമ്പർ എ. രാമൻ, മുൻ പഞ്ചായത്ത് അംഗം അലക്സ് പടിപറമ്പിൽ,കോൺഗ്രസ് വാർഡ് പ്രസിഡണ്ട് സാലമ്മാ വർഗീസ്, വി.എം. മൈക്കിൾ വടക്കേൽ, വി.എം.ആന്റണി വടക്കേൽ,സി..ജെ. തങ്കച്ചൻ ചിലമ്പി കുന്നേൽ,.എന്നിവർ സംസാരിച്ചു.