കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം 

Tuesday 29 April 2025 12:44 AM IST

ഇടവെട്ടി: ഇടവെട്ടി പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നഷ്ടം. പലയിടത്തും മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. പഞ്ചായത്തിലെ 1, 13, വാർഡുകളിലാണ് കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത്. കൊട്ടാരത്തിൽ സരസ്വതിഗോപാലകൃഷ്ണന്റെ വീടിന് മുകളിലേക്ക് അയൽവാസിയുടെ മരം വീണ് നാശനഷ്ടമുണ്ടായി. കനാൽറോഡിലേക്ക് മരങ്ങൾ വീണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വനത്തിനുള്ളിലെ മരങ്ങൾ ഒഴികെ, സ്വകാര്യ വ്യക്തികളുടെ മരങ്ങൾറോഡിലേക്ക് വീണത് അഗ്നിരക്ഷാസേന മുറിച്ചുമാറ്റി. സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ വിനോദ് കുമാർ എം.എൻ എന്നിവരുടെ നേതൃത്വത്തിലാണ് അഗ്നി രക്ഷാസേന എത്തിയത്.