തിമര ശസ്ത്രക്രിയാ ക്യാമ്പ് ഉദ്ഘാടനം
Tuesday 29 April 2025 12:01 AM IST
പുതുക്കാട്: വൈസ്‌മെൻ ഇന്റർനാഷണൽ പുതുക്കാട് ടൗൺ ക്ലബ് പാലക്കാട് അഹല്യ കാണാശുപത്രിയുടെ സഹകരണത്തോടെ എസ്.എൻ സ്‌കൂളിൽ സംഘടിപ്പിച്ച സൗജന്യ കണ്ണു പരിശോധനയും തിമര ശാസ്ത്രക്രിയ ക്യാമ്പും പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.മുരളീധരൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു, അഡ്വ. അൽജോ പുളിക്കൻ എന്നിവർ മുഖ്യാതിഥികളായി. ഡോ. രമ്യ ജയശ്രീ, സി.പി.സജീവൻ, രവീന്ദ്രൻ കരവട്ട്, വർഗീസ് തെക്കെതല, ബിനോയ് കൊടിയൻ, ജോബി മധുരക്കറി, എൻ.ആർ.ജോഷി, വർഗീസ് കോക്കാടൻ, ലോറൻസ്, ജോവിൻ ജോസ് എന്നിവർ പങ്കെടുത്തു. കോർഡിനേറ്റർ പി.ആർ.വിജയകുമാർ, കെ.എൽ.സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.