പ്രതിഷേധിച്ച് യു.ഡി.എഫ്

Tuesday 29 April 2025 12:05 AM IST

പുത്തൻചിറ: പഞ്ചായത്ത് ഭരണസമിതിയുടെ 2024-25 വർഷത്തെ വിവിധ റോഡ് നവീകരണ പദ്ധതികളിൽ ഫണ്ട് വിനിയോഗത്തിൽ വലിയ വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് യു.ഡി.എഫ്. ജനപ്രതിനിധികൾ വിയോജന കുറിപ്പ് നൽകി. പകരപ്പിള്ളി - പൊരുമ്പക്കുന്ന് റോഡ് നവീകരണത്തിന് ഫണ്ട് കണ്ടെത്താനുള്ള അവസരം അവഗണിച്ചെന്നും തകർന്ന് കിടക്കുന്ന റോഡുകൾ പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടി. മങ്കിടി സഹകരണ ബാങ്ക് - വിക്ടറി ക്ലബ് റോഡിലും അതുപോലെ പാളിച്ചകൾ ആവർത്തിച്ചതായി ആരോപിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വാസന്തി സുബ്രഹ്മണ്യൻ, പഞ്ചായത്തംഗങ്ങളായ വി.എ.നദീർ, വി.എസ്.അരുൺരാജ്, ജിസ്മി സോണി, പത്മിനി ഗോപിനാഥ്, ആമിന ആഷിഖ് എന്നിവരാണ് വിയോജന കുറിപ്പിൽ ഒപ്പുവച്ചത്.