ഘടകപൂരങ്ങൾക്കുള്ള ധനസഹായ വിതരണം

Tuesday 29 April 2025 12:12 AM IST
തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന ഘടക പൂരങ്ങൾക്ക് ധനസഹായവിതരണോദ്ഘാടനം മന്ത്രി ആർ.ബിന്ദു നിർവഹിക്കുന്നു

തൃശൂർ: തൃശൂർ പൂരം ലോകം വിസ്മയപൂർവം കാണുന്ന മഹത്തായ ഒന്നാണെന്നും ഒരേ മനസോടെ ഒട്ടേറെ പേർ കഠിനപ്രയത്‌നം ചെയ്താണ് പൂരം ഗംഭീരമാക്കുന്നതെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു. പൂരത്തിലെ ഘടക പൂരങ്ങൾക്കുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ ധനസഹായം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ അദ്ധ്യക്ഷനായി. ബോർഡ് അംഗം അഡ്വ. കെ.പി.അജയൻ, ദേവസ്വം കമ്മീഷണർ എസ്.ആർ.ഉദയകുമാർ, ദേവസ്വം സെക്രട്ടറി പി.ബിന്ദു, ഡെപ്യുട്ടി കമ്മീഷണർ കെ.സുനിൽകുമാർ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു. ദേവസ്വം ഉദ്യോഗസ്ഥരും ഘടകക്ഷത്രങ്ങളുടെ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.