ശ്രീശുകീയം ശിബിരം
Tuesday 29 April 2025 12:14 AM IST
വടക്കാഞ്ചേരി: പ്രശ്‌ന സങ്കീർണമായ വർത്തമാന കാലഘട്ടത്തിൽ കുട്ടികൾ നന്മയുടെ പാതയിൽ വളരാൻ കുടുംബങ്ങൾക്ക് ഏറെ ചെയ്യാനുണ്ടെന്ന് ഹിന്ദു നവോത്ഥാന പ്രതിഷ്ഠാൻ അഖിലേന്ത്യാ അദ്ധ്യക്ഷൻ സ്വാമി ഭൂമാനന്ദ തീർത്ഥ പറഞ്ഞു. പാർളിക്കാട് നൈമിഷാരണ്യത്തിൽ പരമ തത്വസമീക്ഷ സത്ര സമിതി കുട്ടികൾക്കായി സംഘടിപ്പിച്ച ശ്രീശുകീയം ശിബിരത്തിന്റെ സമാപന പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. സ്വാമിനി മാ ഗുരുപ്രിയയുടെ പ്രഭാഷണവും ഉണ്ടായി. കുടുംബത്തെ സ്‌നേഹിക്കുന്നത് പോലെ സമൂഹത്തെയും പ്രകൃതിയെയും സ്‌നേഹിക്കുക എന്നർത്ഥമാക്കുന്ന അഖില ജീവ വാത്സല്യം എന്ന തത്വവും സ്വാമിജി കുട്ടികൾക്ക് പകർന്ന് നൽകി. ഏഴു ദിവസമായിരുന്നു ശിബിരം. പ്രൊഫ: സാധു പത്മനാഭൻ അദ്ധ്യക്ഷനായി. സ്വാമി നിഖിലാനാന്ദ, രമേശ് കേച്ചേരി എന്നിവർ സംസാരിച്ചു.