മാങ്ങാമേള പ്രദർശനം
Tuesday 29 April 2025 12:16 AM IST
തൃശൂർ: ലോകത്തിലെ വലിപ്പം കൂടിയ മാങ്ങയിനങ്ങളിൽ ഒന്നാണെന്ന് അവകാശപ്പെടുന്ന മാംഗോശ്രീ അടക്കം ആയിരത്തോളം ഇനം മാങ്ങകളുമായി മാങ്ങ മേള പ്രദർശനം ആരംഭിച്ചു. ട്രിച്ചൂർ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രദർശനം നടത്തുന്നത്. കൃഷി വകുപ്പ്, കാർഷിക സർവകലാശാല, ഇൻഡിജിനസ് മാംഗോ ട്രീ കൺസർവേഷൻ പ്രൊജക്ട്, ഡി.ടി.പി.സി എന്നിവയുടെ സഹകരണത്തോടെയാണ് മാങ്ങ മേള. നാട്ടിൽ അപൂർവമായി കാണുന്നതും പ്രചാരത്തിലുള്ളതുമായ നാടൻ മാങ്ങകളാണ് മേളയുടെ പ്രധാന ആകർഷണം. മാംഗോ ഐസ്‌ക്രീം, ഹൃദ്യ, തുരുവരമ്പ്, വിനോ മാജിക്, ആര്യ, ഡോൾഫിൻ, മാവേലി, പൊന്നൂസ് തുടങ്ങി വിവിധയിനം മാങ്ങകൾ പ്രദർശനത്തിനുണ്ട്. മികച്ചയിനം മാവിൻ തൈകളുടെയും മാങ്ങ ഉത്പന്നങ്ങളുടെയും പ്രദർശനവും വിൽപ്പനയും മേളയുടെ ഭാഗമായുണ്ട്.